രണ്ടുവർഷത്തെ ഇടവേളക്ക് ശേഷം ദുബൈയിൽ മലയാളി ഈദ്ഗാഹുകൾ സജീവമാകും
ദുബൈ മതകാര്യ വകുപ്പിന് കീഴിൽ അൽമനാർ ഗ്രൗണ്ടിൽ മലയാളത്തിൽ ഖുതുബ നിർവഹിക്കുന്ന ഈദ്ഗാഹ് സംഘടിപ്പിക്കുമെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്‍റര്‍ ഭാരവാഹികൾ അറിയിച്ചു
Update: 2022-04-25 19:07 GMT
രണ്ടുവർഷത്തെ ഇടവേളക്ക് ശേഷം ദുബൈയിൽ ഇത്തവണ പെരുന്നാളിന് മലയാളി ഈദ്ഗാഹുകൾ സജീവമാകും. ദുബൈ മതകാര്യ വകുപ്പിന് കീഴിൽ അൽമനാർ ഗ്രൗണ്ടിൽ മലയാളത്തിൽ ഖുതുബ നിർവഹിക്കുന്ന ഈദ്ഗാഹ് സംഘടിപ്പിക്കുമെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്‍റര്‍ ഭാരവാഹികൾ അറിയിച്ചു. മൗലവി അബ്ദുസലാം മോങ്ങം ഈദ് നമസ്കാരത്തിന് നേതൃത്വം നൽകും.
കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ കഴിഞ്ഞവർഷം ദുബൈയിൽ ഈദ്ഗാഹുകൾക്ക് അനുമതിയുണ്ടായിരുന്നു എങ്കിലും മലയാളികൾ സംഘടിപ്പിക്കുന്ന ഈദ്ഗാഹുകൾ ഉണ്ടായിരുന്നില്ല. ഈദ്ഗാഹിന്റെ പ്രവർത്തനങ്ങൾക്കായി അബ്ദുല്‍ വാഹിദ് മയ്യേരി ചെയര്‍മാനും വി.കെ സകരിയ, ജനറല്‍ കണ്‍വീനറുമായി സ്വാഗത സംഘം രൂപികരിച്ചിട്ടുണ്ട്.