യു.എ.ഇയില്‍ എണ്ണവില സര്‍വകാല റെക്കോഡില്‍; പെട്രോള്‍ വില ലിറ്ററിന് നാല് ദിര്‍ഹം കടന്നു

Update: 2022-06-01 14:49 GMT
Advertising

യു.എ.ഇയില്‍ ഇന്ന് മുതല്‍ എണ്ണവില വീണ്ടും ഉയര്‍ന്നു. ചരിത്രത്തില്‍ ആദ്യമായി പെട്രോള്‍ വില ലിറ്ററിന് നാല് ദിര്‍ഹം കടന്ന ദിവസംകൂടിയാണിന്ന്. മെയ് മാസത്തെ ഇന്ധനവിലയെ അപേക്ഷിച്ച് ലിറ്ററിന് 49 ഫില്‍സ് വരെയാണ് ഈ മാസം വില വര്‍ധിച്ചത്.

സൂപ്പര്‍ പെട്രോളിന്റെ വില ലിറ്ററിന് 3 ദിര്‍ഹം 66 ഫില്‍സില്‍ നിന്ന് 4 ദിര്‍ഹം 15 ഫില്‍സായി വര്‍ധിച്ചു. സ്‌പെഷ്യല്‍ പെട്രോളിന്റെ വില ലിറ്ററിന് 3 ദിര്‍ഹം 55 ഫില്‍സില്‍നിന്ന് 4 ദിര്‍ഹം 3 ഫില്‍സായി ഉയര്‍ന്നു. ഇപ്ലസ് പെട്രോളിന് 3.48 ഫില്‍സിന് പകരം 3 ദിര്‍ഹം 96 ഫില്‍സാണ് പുതിയ നിരക്ക്. ഡീസലിന്റെ വില ലിറ്ററിന് 4 ദിര്‍ഹം 8 ഫില്‍സില്‍ നിന്ന് 4 ദിര്‍ഹം 11 ഫില്‍സായും വര്‍ധിച്ചിട്ടുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News