എണ്ണവില ഉയർന്നു; ഇന്ത്യൻ രൂപയുടെ മൂല്യം താഴേക്ക്
യു.എ.ഇ ദിർഹത്തിനെതിരെ 22.54 രൂപ
Update: 2022-12-20 07:14 GMT
ആഗോള വിപണിയിൽ ക്രൂഡ് വില വർധിച്ചതോടെ വിനിമയ മാർക്കറ്റിൽ ഇന്ത്യൻ രൂപക്ക് തിരിച്ചടി.
ഇന്ന് യു.എസ് ഡോളറിനെതിരെ 11 പൈസ ഇടിഞ്ഞ് 82.73 എന്ന നിലയിലാണ് രൂപയുടെ മൂല്യം. യു.എ.ഇ ദിർഹത്തിനെതിരെ 22.54 രൂപയാണ് ഇന്നത്തെ വിനിമയ മൂല്യം. നേരത്തെ, ഡോളറിനെതിരെ 82.69 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്.