പേസ് ഗ്രൂപ്പിന്റെ യു എ ഇയിലെ നാലാമത്തെ ബ്രിട്ടീഷ് കരിക്കുലം സ്‌കൂൾ അജ്മാനിൽ

റോബോട്ടിക്‌സ്, സ്റ്റെം ലാബുകൾ, സ്‌പോർട്‌സ് ഗ്രൗണ്ടുകൾ, നീന്തൽക്കുളങ്ങൾ, നൂതന പഠന കേന്ദ്രങ്ങൾ, ക്രിയേറ്റീവ് ആക്റ്റിവിറ്റി റൂമുകൾ തുടങ്ങിയ സൗകര്യങ്ങൾ സ്‌കൂളിൽ ഒരുക്കുന്നുണ്ട്.

Update: 2022-08-27 19:14 GMT
Editor : Nidhin | By : Web Desk
Advertising

ഗൾഫിലെ വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്ഥാപനമായ പേസ് ഗ്രൂപ്പിന്റെ യു എ ഇയിലെ നാലാമത്തെ ബ്രിട്ടീഷ് കരിക്കുലം സ്‌കൂൾ അജ്മാനിൽ തുടങ്ങും. അജ്മാൻ അൽ തല്ലാഹ് സ്‌കൂൾ സോണിൽ ഈ അധ്യയന വർഷം സ്‌കൂൾ പ്രവർത്തനം ആരംഭിക്കുമെന്ന് സംരംഭകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

3,000 വിദ്യാർഥികളെ ഉൾകൊള്ളാൻ കഴിയുന്ന വിദ്യാലയമായിരിക്കും പേസ് ക്രീയേറ്റീവ് ബ്രിട്ടിഷ് കരിക്കുലം സ്‌കൂൾ. വർഷം 8,900 ദിർഹം എന്ന നിരക്കിലാണ് ഫീസ് ഈടാക്കുക. ബ്രിട്ടീഷ് കരിക്കുലം സ്‌കൂളുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കുറഞ്ഞ നിരക്കാണിതെന്ന് പേസ് ഗ്രൂപ്പ് സ്ഥാപകൻ അന്തരിച്ച പി എം ഇബ്രാഹിം ഹാജിയുടെ മക്കളും ഗ്രൂപ്പ് ഡയറക്ടർമാരുമായ സൽമാൻ ഇബ്രാഹിം, സുബൈർ ഇബ്രാഹിം തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

റോബോട്ടിക്‌സ്, സ്റ്റെം ലാബുകൾ, സ്‌പോർട്‌സ് ഗ്രൗണ്ടുകൾ, നീന്തൽക്കുളങ്ങൾ, നൂതന പഠന കേന്ദ്രങ്ങൾ, ക്രിയേറ്റീവ് ആക്റ്റിവിറ്റി റൂമുകൾ തുടങ്ങിയ സൗകര്യങ്ങൾ സ്‌കൂളിൽ ഒരുക്കുന്നുണ്ട്.

യുകെ സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പ് നിഷ്‌കർഷിച്ച പാഠ്യപദ്ധതി മാനദണ്ഡങ്ങളും, യു.എ.ഇ. ദേശീയ അജണ്ടയുടെ ഭാഗമായ അറബി, ഇസ്ലാമിക പഠനങ്ങൾ, വിദ്യാഭ്യാസം എന്നിവ പാഠ്യപദ്ധതിയുടെ ഭാഗമായിരിക്കും. ഗ്രൂപ്പിന്റെ ഇന്ത്യൻ കരിക്കുലം സ്‌കൂളായ അജ്മാൻ ഡൽഹി പ്രവൈറ്റ് സ്‌കൂളിന് തൊട്ടടുത്താണ് പുതിയ സ്‌കൂളും ആരംഭിക്കുന്നത്.

യു എ ഇയിലെ വിദ്യാഭ്യാസരംഗത്ത് വലിയ സംഭാവനകൾ നൽകി പി എം ഇബ്രാഹിം ഹാജിയുടെ സ്വപ്‌നപദ്ധതികൾ നടപ്പാക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും പേസ് ഗ്രൂപ്പ് അധികൃതർ പറഞ്ഞു. ചീഫ് അക്കാദമിക് ഓഫീസർ കീത്ത് മാർഷ് ,ഡയറക്ടർമാരായ അമീൻ ഇബ്രാഹിം,ബിലാൽ ഇബ്രാഹിം,ആദിൽ ഇബ്രാഹിം,അസീഫ് മുഹമ്മദ്, പ്രിൻസിപ്പൽ ലോറൻസ്, ഹാശിം സൈനുൽ ആബിദീൻ ,മർശദ് സുലൈമാൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Full View

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News