പക്ഷാഘാതം; പാലക്കാട് സ്വദേശി അൽഐനിൽ മരിച്ചു
കൂറ്റനാട് കൂരിയറ്റ വീട്ടിൽ സഫീറാണ് മരിച്ചത്
Update: 2024-12-14 05:08 GMT
ദുബൈ: പക്ഷാഘാതത്തെ തുടർന്ന് യു.എ.ഇയിലെ അൽഐനിൽ ചികിൽസയിലായിരുന്ന പാലക്കാട് കൂറ്റനാട് സ്വദേശി മരിച്ചു. കൂറ്റനാട് കൂരിയറ്റ വീട്ടിൽ സഫീറാണ് (34) മരിച്ചത്. അൽഐനിൽ ജിം ട്രെയിനറായിരുന്നു. താമസസ്ഥലത്ത് വെച്ച് പക്ഷാഘാതം സംഭവിച്ച ഇദ്ദേഹം ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. കൂരിയറ്റ സൈതലവി - ഹസീന ദമ്പതികളുടെ മകനാണ്. ഭാര്യ: ഷഹന. മക്കൾ: അയാൻ (6), അയ്ദിൻ (4). സഹോദരൻ സജീർ ഷാർജയിലുണ്ട്. മൃതദേഹം ഞായറാഴ്ചയോടെ നാട്ടിലെത്തിക്കുമെന്ന് അൽ ഐൻ കെ.എം.സി.സി. ഭാരവാഹികളായ അമീർ പി.ടി. , സമദ് പൂന്താനം എന്നിവർ അറിയിച്ചു.