ടെസ്റ്റ് കളിക്കാനും തയാർ: സഞ്ജു സാംസൺ
'ഇന്ത്യക്ക് വേണ്ടി ഏത് ഉറക്കത്തിലും ഇറങ്ങാൻ തയാർ'
Update: 2024-12-17 17:11 GMT
ദുബൈ: ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് ഉൾപ്പെടെ ഏത് ഫോർമാറ്റിൽ കളിക്കാനും താൻ തയാറാണെന്ന് ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ദുബൈയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു താരം. ഇന്ത്യക്ക് വേണ്ടി ഏത് ഉറക്കത്തിലും ഇറങ്ങാൻ തയാറാണെന്നും സഞ്ജു പറഞ്ഞു.
രാജസ്ഥാൻ റോയൽസ് ടീമിലെ മാറ്റം പലർക്കും ആശങ്കയുണ്ടാക്കുന്നുണ്ട്. ചഹൽ മറ്റൊരു ടീമിലെത്തി തനിക്കെതിരെ പന്തെറിഞ്ഞാൽ എന്ത് ചെയ്യുമെന്ന് ആലോചിക്കാറുണ്ട്. 2024 തന്റെ കരിയറിൽ ഏറ്റവും സന്തോഷം തന്ന വർഷമായിരുന്നുവെന്നും സഞ്ജു ദുബൈയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.