റമദാനോടനുബന്ധിച്ച് അബൂദബിയിൽ ബസുകൾക്കും ട്രക്കുകൾക്കും നിയന്ത്രണം

രാവിലെ 8 നും ഉച്ചക്ക് 2 നും രണ്ട് മണിക്കൂർ വീതമാണ് നിയന്ത്രണം

Update: 2023-03-24 12:11 GMT
Advertising

റമദാനിൽ റോഡുകളിൽ പ്രത്യേകം ചില സമയങ്ങളിൽ തിരക്ക് വർധിക്കുന്നത് സാധാരണമാണ്. ഇതിനു ചെറിയ പരിഹാരമെന്ന നിലയിൽ തിരക്കേറിയ സമയങ്ങളിൽ അബൂദാബിയിലെ റോഡുകളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ.

തൊഴിലാളികളെ കൊണ്ടുപോകുന്ന ട്രക്കുകളും ബസുകളും റോഡുകളിൽ പുതിയ സമയക്രമം പാലിക്കേണ്ടതുണ്ട്. അബൂദബി, അൽഐൻ റൂട്ടുകളിൽ രാവിലെ 8 മുതൽ 10 വരെ ട്രക്കുകൾക്ക് അനുമതി ഉണ്ടായിരിക്കില്ല.

50 തൊഴിലാളികളോ അതിൽ കൂടുതലോ യാത്രക്കാരുള്ള ബസുകളും രാവിലെ 8 മുതൽ 10 വരെ റോഡുകളിൽ ഇറക്കരുത്. നഗരത്തിലെ റോഡുകളിൽ ഉച്ചകഴിഞ്ഞ് 2 മുതൽ 4 വരെയും ഇത്തരത്തിലുള്ള വലിയ വാഹനങ്ങൾ ഇറക്കാൻ അനുവദിക്കില്ല.

റമദാൻ മാസത്തിലെ അപകടങ്ങൾ കുറക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം നടപ്പിലാക്കുന്നത്.റോഡ് സുരക്ഷാ നിയമങ്ങളും നിയന്ത്രണങ്ങളും കൃത്യമായി പാലിക്കാനും ട്രാഫിക് ആൻഡ് പട്രോൾ ഡയരക്ടറേറ്റ് വിഭാഗം ഡ്രൈവർമാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. റോഡുകളിൽ സൂക്ഷ്മ നിരീക്ഷണത്തിനായി സ്മാർട്ട് സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News