യു.എ.ഇ മധ്യസ്ഥരായി; 230 തടവുകാരെ മോചിപ്പിച്ച് റഷ്യയും യുക്രെയിനും

യു.എ.ഇയുടെ ഇടപെടലിൽ ഇതുവരെ മോചിപ്പിച്ചത് 1,788 തടവുകാരെ

Update: 2024-08-24 20:30 GMT
Advertising

ദുബൈ: യു.എ.ഇയുടെ മധ്യസ്ഥതയിൽ റഷ്യയും യുക്രെയിനും 230 തടവുകാരെ കൂടി മോചിപ്പിച്ചു. യു.എ.ഇയുടെ ഇടപെടലിൽ മോചിപ്പിച്ച തടവുകാരുടെ എണ്ണം 1,788 ആയി. മധ്യസ്ഥശ്രമങ്ങളോട് സഹകരിച്ച ഇരു രാജ്യങ്ങൾക്കും യു.എ.ഇ വിദേശകാര്യമന്ത്രാലയം നന്ദി അറിയിച്ചു.

റഷ്യ-യുക്രെയിൻ സംഘർഷം കുറക്കാൻ യു.എ.ഇ നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയായാണ് 230 തടവുകാരെ കൂടി ഇരുരാജ്യങ്ങളും മോചിപ്പിച്ചത്. ഒരുമാസം പിന്നിടുന്നതിനിടെ രണ്ടുതവണ തടവുകാരെ കൈമാറ്റം ചെയ്യാൻ റഷ്യയും യുക്രെയിനും സന്നദ്ധമായതിൽ സന്തോഷമുണ്ടെന്ന് യു.എ.ഇ വിദേശകാര്യമന്ത്രാലയം പറഞ്ഞു.

ഈ വർഷം ഏഴാമത്തെ മധ്യസ്ഥ ശ്രമമാണ് യു.എ.ഇയുടെ നേതൃത്വത്തിൽ നടക്കുന്നത്. റഷ്യ-യുക്രൈയിൻ പോരിൽ സമാധാനപരമായ പ്രശ്‌നപരിഹാരത്തിന് ശ്രമങ്ങൾ തുടരുമെന്നും യു.എ.ഇ വ്യക്തമാക്കി. 2022 ഡിസംബറിൽ യു.എസും റഷ്യയും തമ്മിൽ തടവുകാരെ മോചിപ്പിക്കുന്നതിലും യു.എ.ഇ മധ്യസ്ഥത നിർണായകമായ പങ്കുവഹിച്ചിരുന്നു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News