പെരുന്നാള്‍ തിരക്ക് പരിഗണിച്ച് ദുബൈയിലെ ഷോപ്പിങ് മാളുകളുടെ പ്രവര്‍ത്തന സമയം നീട്ടി

ചില മാളുകള്‍ പുലര്‍ച്ചെ വരെ തുറക്കും

Update: 2022-04-20 05:38 GMT
Advertising

പെരുന്നാള്‍ അടുത്തതോടെ തിരക്ക് പരിഗണിച്ച് ദുബൈയില്‍ ഷോപ്പിങ് മാളുകളുടെ സമയം ദീര്‍ഘിപ്പിച്ചു. റമദാന്‍ അവസാന പകുതിയിലേക്ക് കടന്നതോടെ പല മാളുകളിലും ഇപ്പോള്‍ തന്നെ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. രാത്രി 12 വരെയും ചില മാളുകള്‍ പുലര്‍ച്ച വരെയും പ്രവര്‍ത്തിക്കും.

ദുബൈ ഫെസ്റ്റിവല്‍ ആന്‍ഡ് റി ടെയല്‍ എസ്റ്റാബ്ലിഷ്‌മെന്റാണ് മാളുകളുടെ പ്രവര്‍ത്തനസമയം നീട്ടാന്‍ തീരുമാനിച്ചത്. മാള്‍ ഓഫ് എമിറേറ്റ്‌സ് രാവിലെ പത്ത് മുതല്‍ പുലര്‍ച്ച ഒന്ന് വരെ തുറന്നിരിക്കും. ദുബൈ മാളിലെ റി ടെയില്‍ ഷോപ്പുകള്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ പുലര്‍ച്ച ഒന്ന് വരെയും തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രണ്ട് വരെയും പ്രവര്‍ത്തിക്കും. റസ്റ്റൊറന്റും ഫുഡ് കോര്‍ട്ടുകളും എല്ലാ ദിവസവും പുലര്‍ച്ചെ രണ്ട് മണിവരെയുണ്ടാകും. ദേര, മിര്‍ദിഫ് സിറ്റിസെന്ററുകള്‍ ഒരുമണി വരെ പ്രവര്‍ത്തിക്കും. ഇവിടെയുള്ള റസ്റ്റൊറന്റുകളും കഫെകളും രണ്ട് മണി വരെ തുറക്കും.

ദുബൈ ഫെസ്റ്റിവല്‍ സിറ്റി മാള്‍ രാത്രി 12 മണി വരെയുണ്ടാകും. അല്‍സീഫ്, അല്‍ഖവാനീജ് വാക് എന്നിവ ഒരുമണി വരെയും സിറ്റി വാക്ക് 12 വരെയും തുറക്കും. ലാമെര്‍, ദ ബീച്ച് എന്നിവ രാത്രി 12 വരെയാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ഇവിടെയുള്ള ഭക്ഷണ ശാലകള്‍ ഒരുമണിവരെയുണ്ടാകും.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News