അജ്മാനിൽ ആറാം ക്ലാസ് വിദ്യാർഥിനി സ്‌കൂൾ ബസിടിച്ച് മരിച്ചു

സ്‌കൂൾ ബസ് സർവീസ് ഏറ്റെടുത്ത് നടത്തുന്ന ട്രാൻസ്‌പോർട്ടിങ് കമ്പനികൾ ചെലവ് കുറക്കാൻ സൂപ്പർവൈസർമാരെ ഒഴിവാക്കുകയാണെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു

Update: 2022-02-16 16:25 GMT
Editor : afsal137 | By : Web Desk
Advertising

യു എ ഇയിലെ അജ്മാനിൽ ആറാംക്ലാസ് വിദ്യാർഥിനി സ്‌കൂൾ ബസിടിച്ച് മരിച്ചു. അജ്മാൻ ഉമ്മു അമ്മാർ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായ ഗൾഫ് സ്വദേശി ശൈഖ ഹസനാണ് മരിച്ചത്. സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്ക് ബസിറങ്ങി നടക്കവേയാണ് ഇവർ വന്ന സ്‌കൂൾബസ് കുട്ടിക്ക് മേൽ കയറിയത്. സംഭവത്തെ തുടർന്ന് സ്‌കൂൾ ബസുകളിൽ സൂപ്പർവൈസറെ നിയമിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാവുകയാണ്.

ഇവർ വന്നിറങ്ങിയ ബസിന് മുന്നിലൂടെ ശൈഖയുടെ ചേച്ചി റോഡ് മുറിച്ചു കടന്നു. എന്നാൽ, 12 വയസുകാരി ശൈഖ ബസിന് മുന്നിലുള്ളത് കാണാതെ ഡ്രൈവർ സ്‌കൂൾ ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിന് വഴിവെച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അന്വേഷണത്തിൽ ബസിൽ സൂപ്പർവൈസറുണ്ടായിരുന്നില്ലെന്ന് വ്യക്തമായതായി അജ്മാൻ പൊലീസ് അറിയിച്ചു.

ഇതോടെ സ്‌കൂൾ ബസുകളിൽ സൂപ്പർവൈസർമാരെ നിർബന്ധമാക്കണമെന്ന ആവശ്യം രക്ഷിതാക്കൾക്കിടയിൽ ശക്തമായിട്ടുണ്ട്. സ്‌കൂൾ ബസ് സർവീസ് ഏറ്റെടുത്ത് നടത്തുന്ന ട്രാൻസ്‌പോർട്ടിങ് കമ്പനികൾ ചെലവ് കുറക്കാൻ സൂപ്പർവൈസർമാരെ ഒഴിവാക്കുകയാണെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News