പരിസ്ഥിതി സൗഹൃദ സർവീസ് ലക്ഷ്യം; അബൂദബിയിൽ ഇനി ടെസ്‌ല ടാക്‌സികൾ

അറേബ്യ ടാക്‌സി ട്രാൻസ്പോർട്ടഷനുമായി സഹകരിച്ചാണ് സംയോജിത ഗതാഗത കേന്ദ്രം പ്രീമിയം വാഹനങ്ങൾ ടാക്‌സി സർവീസിനായി എത്തിച്ചത്

Update: 2023-03-09 19:43 GMT

Tesla Taxis now in Abu Dhabi 

Advertising

അബൂദബിയിലെ ടാക്‌സി സർവീസിന് ഇനി ടെസ്‌ല കാറുകളും റോഡിലിറങ്ങും. പൊതുഗതാഗത്തിന് പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ രംഗത്തിറക്കുന്ന നടപടികളുടെ ഭാഗമായാണ് ടെസ്‌ലയുടെ ഇലക്ട്രിക് കാറുകൾ ടാക്‌സിയാക്കുന്നത്. അറേബ്യ ടാക്‌സി ട്രാൻസ്പോർട്ടഷനുമായി സഹകരിച്ചാണ് സംയോജിത ഗതാഗത കേന്ദ്രം പ്രീമിയം വാഹനങ്ങൾ ടാക്‌സി സർവീസിനായി എത്തിച്ചത്.

എമിറേറ്റിന്റെ സുസ്ഥിര വികസന ലക്ഷ്യത്തിന്റെ ഭാഗമായാണ് ടെസ്ല വാഹനങ്ങൾ എത്തിച്ചതെന്ന് ഐ.ടി.സി. ഡയറക്ടർ ജനറൽ അബ്ദുല്ല അൽ മർസൂഖി പറഞ്ഞു. 7 ടാക്‌സി കമ്പനികളുടെ കീഴിൽ 6000 ലേറെ വാഹനങ്ങളാണ് അബുദബി നിരത്തുകളിലുള്ളത്. 2019 മുതൽ ഇവയിൽ 85 ശതമാനം വാഹനങ്ങളും പ്രകൃതി വാതകത്തിലും ഹൈഡ്രോകാർബൺ ഇന്ധനത്തിലുമാണ് ഓടുന്നത്. 2021 നവംബറിൽ ബയനാത്തുമായി സഹകരിച്ചു ഐ.ടി.സി. ഡ്രൈവറില്ലാ കാറുകൾ നിരത്തിലിറക്കിയിരുന്നു. 4 മിനി റോബോ ബസ്സുകൾ അടക്കം 8 ഡ്രൈവർ രഹിത വാഹനങ്ങൾ യാസ് ഐലൻഡ്, സഅദിയാത്ത് ഐലൻഡ് എന്നിവിടങ്ങളിൽ സർവീസ് നടത്തുന്നുണ്ട്.

Full View

Tesla Taxis now in Abu Dhabi to aim for eco-friendly service

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News