നെസ്റ്റോയിൽ തായ് ഭക്ഷ്യമേള; തായ് അംബാസഡർ ഉദ്ഘാടനം നിർവഹിച്ചു

അടുത്ത മാസം മൂന്നു വരെ നീണ്ടു നിൽക്കും

Update: 2023-08-25 09:43 GMT
Advertising

യുഎഇയിലെ നെസ്റ്റ്റ്റോ ഹൈപ്പർമാർക്കറ്റുകളിൽ തായ്ലന്റിലെ ഭക്ഷ്യവിഭവങ്ങളുമായി ‘തായ് ഫുഡ് ഫെസ്റ്റിവലിന്’ തുടക്കമായി. വിവിധ എമിറേറ്റുകളിലെ മേജർ നെസ്റ്റോ ശാഖകളിൽ അടുത്തമാസം മൂന്ന് വരെയാണ് തായ് ഭക്ഷ്യമേള നടക്കുക. യുഎഇയിലെ തായ് അംബാസഡർ കഴിഞ്ഞ ദിവസം മേളയുടെ ഉദ്ഘാടനം നിർവഹിച്ചു.

തിങ്ക് ഫുഡ്, തിങ്ക് തായ് എന്ന തലക്കെട്ടിൽ ആരംഭിച്ച ഭക്ഷ്യമേളയിൽ വ്യത്യസ്തവും സ്വാദിഷ്ടവുമായ തായ് വിഭവങ്ങളും ഉത്പന്നങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.



തായ്ലന്റ് വിഭവങ്ങളായ പാഡ് തായ്, ഖാആപാഡ്, ഗോന്ഡ് പേഡ് ഗേയ് തുടങ്ങിയ വിഭവങ്ങളെല്ലാം ലൈവായി പാചകം ചെയ്യുന്നതും മേള ആസ്വദിക്കാനെത്തിയവർക്ക് വ്യത്യസ്ഥ അനുഭവമായി. തായ്ലന്റിൽ നിന്നുള്ള കരിക്ക്, മാങ്ങ, പേരക്ക തുടങ്ങി നിരവധി പഴ വർഗങ്ങളും, സലാഡുകളും മേളയുടെ ആകർഷണങ്ങളാണ്.

ദുബൈ ജുമൈറ വില്ലേജ് സർക്കളിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ യുഎഇയിലെ തായ്ലന്റ് അംബാസഡർ സ്വരയൂത് ചഷമ്പത്താണ് മേളയുടെ ഉദ്ഘാടനം നിർവഹിച്ചത്. യുഎഇയിലേക്ക് വൻതോതിൽ ഭക്ഷ്യവസ്തുക്കൾ കയറ്റി അയക്കുന്ന രാജ്യം എന്ന നിലയിൽ തായ് ഭക്ഷ്യമേളകൾക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് അംബാസഡർ പറഞ്ഞു.



നെസ്റ്റോ ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടർമാരായ സിദ്ദിഖ് പാലോളത്തിൽ, കെപി ജമാൽ എന്നിവർ ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥികളായിരുന്നു. 

ദുബായിലെ തായ് ട്രേഡ് സെന്റർ ഡയറക്ടർ പിടിചൈ രതനാനക, ദുബായിലേക്ക് നിയുക്ത തായ്‌ലൻഡ് കോൺസൽ ജനറൽ മിസ് നിപ നിരന്നൂട്ട് എന്നിവരും ഉദ്ഘാടന പരിപാടിക്കെത്തിയിരുന്നു. ആയിരത്തിലേറെ തായ് വിഭവങ്ങളാണ് മേളയിൽ പ്രത്യേകമായി പ്രദർശിപ്പിക്കുന്നതെന്ന് നെസ്റ്റോ ബൈയിങ് ഹെഡ് റാശിദ് ആരാമം അറിയിച്ചു.

ഇനിയും കൂടുതൽ തായ് വിഭവങ്ങൾ മേളയിൽ ഉൾപ്പെടുത്തി തങ്ങളുടെ കസ്റ്റമേഴ്സിനെ തൃപ്തിപ്പെടുത്തുമെന്ന് നെസ്റ്റോ ഗ്രൂപ്പ് എക്സിക്ക്യൂട്ടീവ് സെക്രട്ടറി ആമിന അറിയിച്ചു.

തായ്ലന്റ് വാണിജ്യ മന്ത്രാലയത്തിന്റെ ഇന്റർനാഷണൽ ട്രേഡ് പ്രൊമോഷൻ അഥവാ ഡിഐടിപിയുമായി കൈകോർത്താണ് പതിനൊന്ന് ദിവസം നീളുന്ന മേള സംഘടിപ്പിച്ചിരിക്കുന്നത്. 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - ഹാസിഫ് നീലഗിരി

Writer

Similar News