അബൂദബിയിൽ കുത്തേറ്റ് മരിച്ച മലയാളിയുടെ മൃതദേഹം ഇന്നെത്തിക്കും
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സാമ്പത്തിക ചര്‍ച്ചയ്ക്കിടെ യാസിറിന് ബന്ധുവിന്റെ കുത്തേറ്റത്
Update: 2023-03-06 19:31 GMT
അബൂദബിയില്‍ ബന്ധുവിന്റെ കുത്തേറ്റു മരിച്ച മലപ്പുറം ചങ്ങരംകുളം സ്വദേശി യാസിര്‍ അറഫാത്തിന്റെ മൃതദേഹം ഇന്ന് രാത്രി നാട്ടിലെത്തിക്കും. നാളെ ചങ്ങരംകുളം തെങ്ങില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനിൽ ഖബറടക്കും.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സാമ്പത്തിക ചര്‍ച്ചയ്ക്കിടെ യാസിറിന് ബന്ധുവിന്റെ കുത്തേറ്റത്. കൃത്യം നടത്തി രക്ഷപ്പെടാൻ ശ്രമിച്ച മുഹമ്മദ് ഗസാനി അബൂദബി പൊലീസിന്റെ പിടിയിലായി.