സെപ കരാർ തുണയായി; യു.എ.ഇ-ഇസ്രായേൽ വ്യാപാരത്തിൽ ഇരട്ടി വർധന
2021 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 115.1% അധിക വളർച്ച
Update: 2022-12-21 08:47 GMT
നടപ്പു സാമ്പത്തിക വർഷത്തിൽ ആദ്യ 11 മാസത്തിലെ യു.എ.ഇ-ഇസ്രായേൽ ഉഭയകക്ഷി വ്യാപാരത്തിൽ ഇരട്ടി വർധനവ് രേഖപ്പെടുത്തി. ഈ വർഷമാദ്യം ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച സെപ കരാറാണ് ഇരു രാജ്യങ്ങൾക്കും ഗുണകരമായത്.
യു.എ.ഇയിലെ ഇസ്രായേൽ അംബാസഡർ അമീർ ഹയേക് ഇക്കാര്യങ്ങൾ വ്യക്തമാക്കി ട്വീറ്റ് ചെയ്തിട്ടുണ്ട്. സോഫ്റ്റ്വെയർ ഒഴികെയുള്ള മേഖലയിലെ വ്യാപാരത്തിലാണ് നവംബർ വരെയുള്ള കാലയളവിൽ 2.357 ബില്യൺ ഡോളറിന്റെ നേട്ടമുണ്ടായത്. 2021 ലെ ഇതേ കാലയളവിനെക്കാൾ 115.1 ശതമാനം വർധനവാണിത്.
ഇരു രാജ്യങ്ങളും 2020 സെപ്റ്റംബറിൽ ഒപ്പുവച്ച അബ്രഹാം കരാറും ഈ വർഷമാദ്യം നടന്ന സെപ കരാറും നേട്ടങ്ങൾക്ക് കാരണായി. അഞ്ച് വർഷത്തിനുള്ളിൽ 10 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്.