കാലാവസ്ഥ വ്യതിയാനത്തിന്റെ പരിഹാര പദ്ധതികൾക്ക് 3000 കോടി ഡോളർ പ്രഖ്യാപിച്ച് യു.എ.ഇ

ദുബൈയിൽ നടക്കുന്ന കോപ് 28 ഉച്ചകോടിയിൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദാണ് ഫണ്ട് പ്രഖ്യാപിച്ചത്

Update: 2023-12-01 17:42 GMT
Advertising

ദുബൈ: കാലാവസ്ഥ വ്യതിയാനത്തിന്റെ പരിഹാര പദ്ധതികൾക്ക് 3000 കോടി ഡോളർ പ്രഖ്യാപിച്ച് യു.എ.ഇ. ദുബൈയിൽ നടക്കുന്ന കോപ് 28 ഉച്ചകോടിയിൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദാണ് ഫണ്ട് പ്രഖ്യാപിച്ചത്. യു.എ.ഇ ഇന്നലെ പ്രഖ്യാപിച്ച 100 ദശലക്ഷം ഡോളറിന്റെ നഷ്ടപരിഹാര ഫണ്ടിന് പുറമെയാണിത്. യു.കെ, ഇറ്റലി, ഫ്രാൻസ് എന്നിവയും ഇന്ന് ഫണ്ടുകൾ പ്രഖ്യാപിച്ചു.

കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിലെ സാമ്പത്തിക വിടവ് നികത്തുന്നതിനാണ് ആൾടെറ എന്ന് പേരിട്ട ഫണ്ട് വിനിയോഗിക്കുക. യു.എ.ഇക്ക് കാലാവസ്ഥാ പ്രവർത്തനങ്ങളുടെ ഒരു നീണ്ട ചരിത്രമുണ്ടെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. 2050 ഓടെ യു.എ.ഇ കാർബൺ വികിരണമില്ലാത്ത നെറ്റ് സീറോ എന്ന ലക്ഷ്യം കൈവരിക്കും 2030 ഓടെ കാർബൺ വികിരണം 40 ശതമാനം കുറക്കും. ശുദ്ധമായ ഊർജത്തിനായി ശതകോടികൾ നിക്ഷേപിക്കുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

രണ്ടാം ദിവസത്തെ ആദ്യ സെഷനിൽ സംസാരിച്ച ചാൾസ് രാജാവ് ലോകരാജ്യങ്ങൾ കാലാവസ്ഥ കാര്യത്തിൽ യോജിച്ച തീരുമാനത്തിലെത്തണമെന്ന് ആവശ്യപ്പെട്ടു. കോപ് 28 ശപരിവർത്തനം സംഭവിക്കുന്ന സന്ദർഭമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. നഷ്ടപരിഹാര ഫണ്ടിലേക്ക് ഫ്രാൻസ് നൂറ് മില്യൺ യൂറോയും, ഇറ്റലി 100 ദശലക്ഷം ഡോളറും പ്രഖ്യാപിച്ചു. ഗ്രീൻ ക്ലൈമറ്റ് ഫണ്ടിലേക്ക് യു.കെ ഇന്ന് രണ്ട് ശതകോടി ഡോളറും ഉറപ്പ് നൽകി.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News