പി. രാഘവനും വെട്ടൂര്‍ ജി. ശ്രീധരനും ആദരാഞ്ജലി, മാധ്യമപ്രവര്‍ത്തകര്‍ അനുശോചനം രേഖപ്പെടുത്തി
Update: 2022-07-06 03:09 GMT
ഉദുമ മുന്‍ എം.എല്‍.എ പി. രാഘവന്റെയും യു.എ.ഇയിലെ ആദ്യകാല റേഡിയോ പ്രവര്‍ത്തകനായ വെട്ടൂര്‍ ജി. ശ്രീധരന്റെയും നിര്യാണത്തില്‍ യു.എ.ഇയിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസ് ദുബൈ റിപ്പോര്‍ട്ടര്‍ അരുണ്‍ രാഘവന്റെ പിതാവ് കൂടിയാണ് സി.പി.എം നേതാവായ പി. രാഘവന്‍.
എം.സി.എ നാസര്‍, സാദിഖ് കാവില്‍, ജമാലുദ്ദീന്‍, ഭാസ്‌കര്‍ രാജ്, റോയ് റാഫേല്‍, ദിപാ കേലാട്ട്, ജസീത സഞ്ജിത്, ശ്രീരാജ്, നാഷിഫ്, നിസാര്‍, റഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു. കൂട്ടായ്മയ്ക്ക് വേണ്ടി നാട്ടില്‍ കെ.എം.അബ്ബാസ് റീത്ത് സമര്‍പ്പിച്ചു.