യു.എ.ഇ ഗോൾഡൻ വിസക്കാർക്ക് മാതാപിതാക്കളെയും പത്തുവർഷത്തേക്ക് സ്‌പോൺസർ ചെയ്യാം

ഒക്ടോബർ 3 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ മാറ്റങ്ങളുടെ ഭാഗമാണിത്

Update: 2022-11-14 12:16 GMT
Advertising

യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ചവർക്കെന്താ ഇത്ര പ്രത്യേകതയെന്ന് ചിലപ്പോഴൊക്കെ മനസിലെങ്കിലും ചിന്തിച്ചവരല്ലേ നമ്മിൽ പലരും. ലോകത്താകമാനം അത്രയേറെ പ്രചാരമാണ് യുഎഇ നൽകുന്ന ഈ 10 വർഷ റെസിഡെൻസിക്ക് ലഭിച്ചിട്ടുള്ളത്.

അതിനുള്ള കാരണങ്ങളും പലതാണ്. സാധാരണ വിസാ ഹോൾഡേർസിന് ലഭിക്കാത്ത നിരവധി ആനുകൂല്യങ്ങൾ ഇവർക്ക് ലഭിക്കുന്നുവെന്നതു തന്നെയാണ് ഈ വിസയുടെ പ്രധാന സവിശേഷത.

ആ സവിശേഷതകളുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണിപ്പോൾ നിലവിൽവന്നിരിക്കുന്നത്. ഗോൾഡൻ വിസ ലഭിച്ചവർക്ക് നിലവിൽ അവരുടെ മാതാപിതാക്കളെ കൂടി 10 വർഷത്തെ താമസത്തിനായി സ്‌പോൺസർ ചെയ്യാമെന്നതാണ് പുതിയ അപ്‌ഡേഷൻ. ഡോൾഡൻവിസാ മേഖലയിൽ ഒക്ടോബർ 3 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ മാറ്റങ്ങളുടെ ഭാഗമാണിത്.

മുമ്പ്, സാധാരണ റസിഡൻസി വിസ ഉടമകൾക്ക് നൽകുന്നതുപോലെ ഒരു വർഷത്തേക്കാണ് തങ്ങളുടെ പാരന്റ്‌സിനെ സ്‌പോൺസർ ചെയ്യാൻ സാധിച്ചിരുന്നത്. മാത്രമല്ല, അവരുടെ പ്രതിമാസ ശമ്പളം കുറഞ്ഞത് 20,000 ദിർഹമെങ്കിലുമുണ്ടായിരിക്കണമെന്നും നിബന്ധനയുണ്ടായിരുന്നു. എന്നാൽ, ഈ ശമ്പള വ്യവസ്ഥയൊന്നും ഗോൾഡൻ വിസയുള്ളവർക്ക് ബാധകമായിരിക്കില്ല.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News