സ്വദേശിവത്കരണ നിയമലംഘനം; കർശന മുന്നറിയിപ്പുമായി യു.എ.ഇ

വ്യാജ സ്വദേശിവത്കരണം നടത്തിയ 1370 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ അധികൃതർ നടപടി സ്വീകരിച്ചു

Update: 2024-05-19 18:46 GMT
Advertising

ദുബൈ: സ്വദേശിവത്കരണ നിയമം മറികടക്കാനുള്ള നീക്കങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി യുഎഇ. നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. രാജ്യത്തെ സ്വകാര്യ കമ്പനികളിൽ സ്വദേശിവത്കരണം വ്യാപിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് നടപടി

വ്യാജ സ്വദേശിവത്കരണം നടത്തിയ 1370 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ അധികൃതർ നടപടി സ്വീകരിച്ചു. 2022ൻറെ ആദ്യ പകുതി മുതൽ 2024 മേയ്16 വരെ നടത്തിയ പരിശോധനയിൽ സ്വകാര്യ കമ്പനികൾ 2,170 പൗരൻമാരെ വ്യാജമായി നിയമിച്ചതായാണ്കണ്ടെത്തിയത്. സ്വദേശിവത്കരണ തോത്മറികടക്കുന്നതിനായാണ്സ്ഥാപനങ്ങൾ വ്യാജ സ്വദേശി നിയമങ്ങൾ നടത്തിയത്. നിയമലംഘനം കണ്ടെത്തിയ കമ്പനികളിൽനിന്ന്20,000 മുതൽ ലക്ഷം ദിർഹം വരെപിഴ ചുമത്തി.

സ്വദേശികളുടെ സഹകരണത്തോടെ നടത്തുന്ന ഇത്തരം നിയമലംഘനങ്ങൾ പൊറുപ്പിക്കില്ലെന്ന്മന്ത്രാലയം മുന്നറിയിപ്പു നൽകി. അതേസമയം,സ്വദേശിവത്കരണ പദ്ധതി വിജയകരമായാണ് യു.എ.ഇയിൽ മുന്നേറുന്നത്. നിയമം നടപ്പിൽ വന്ന ശേഷം ഇതുവരെ 20,000 സ്വകാര്യ കമ്പനികൾ സ്വദേശി നിയമനം നടത്തിയിട്ടുണ്ട്. നിയമലംഘനം തടയാൻ മന്ത്രാലയത്തിൻറെ സ്മാർട്ട്ആപ്ലിക്കേഷൻ ഉപയോഗിച്ചും വെബ്‌സൈറ്റിലൂടെയും പരാതി സമർപ്പിക്കാം. 50ലധികംജീവനക്കാരുള്ള സ്ഥാപനങ്ങൾ 2024 ജൂൺ 30നകം ഒരു സ്വദേശിയെ നിയമിക്കണമെന്നാണ്‌നിയമം. നാഫിസ്പദ്ധതി നടപ്പിലാക്കിയ ശേഷം 2021 മുതൽ ഇതുവരെ സ്വദേശിവത്കരണത്തിൽ 170 ശതമാനം വളർച്ചരേഖപ്പെടുത്തിയിട്ടുണ്ട്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News