യു.എ.ഇയിൽ ഉപയോഗിക്കാത്ത സന്ദർശക വിസ റദ്ദാക്കണം; ഇല്ലെങ്കിൽ യാത്രാ വിലക്ക്​

സന്ദർശക വിസക്കാർ വിസ അനുവദിച്ച്​ ഒരു മാസത്തിനുള്ളിൽ യു.എ.ഇയിൽ പ്രവേശിച്ചിരിക്കണമെന്നാണ്​ നിയമം.

Update: 2023-02-12 17:41 GMT
Advertising

ദുബൈ: യു.എ.ഇയിൽ ഉപയോഗിക്കാത്ത സന്ദ​ർശക വിസ റദ്ദാക്കിയില്ലെങ്കിൽ തുടർയാത്രകൾക്ക്​ ബുദ്ധിമുട്ട്​ നേരിടേണ്ടി വരുമെന്ന്​ നിർദേശം. സന്ദർശക വിസ എടുത്ത ശേഷം യാത്ര ചെയ്യുകയോ വിസ റദ്ദാക്കുകയോ ചെയ്തില്ലെങ്കിൽ വീണ്ടും വിസയെടുക്കാൻ കഴിയില്ലെന്നും ട്രാവൽ ഏജന്‍റുമാർ അറിയിച്ചു.

സന്ദർശക വിസക്കാർ വിസ അനുവദിച്ച്​ ഒരു മാസത്തിനുള്ളിൽ യു.എ.ഇയിൽ പ്രവേശിച്ചിരിക്കണമെന്നാണ്​ നിയമം. ഈ സമയത്തിനുള്ളിൽ രാജ്യത്ത്​ ​പ്രവേശിക്കാത്തവർക്കാണ്​ പുതിയ നിർദേശം ബാധകമാകുക. ഇത്തരക്കാർ വീണ്ടും വിസയെടുക്കണമെങ്കിൽ 200 മുതൽ 300 ദിർഹം വരെ പിഴയായി അടച്ച് പഴയ വിസ റദ്ദാക്കണം.

നേരത്തേ സന്ദർശക വിസ തനിയെ റദ്ദാകുമായിരുന്നു. നിശ്ചിത സമയത്ത്​ രാജ്യത്ത്​ എത്താൻ പറ്റാത്തവർക്ക്​ 200 ദിർഹം നൽകി വിസാ കാലാവധി നീട്ടാനും അവസരമുണ്ട്​. 90 ദിവസം വരെ ഇത്തരത്തിൽ വിസ നീട്ടിക്കിട്ടും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News