എം-ആര്‍എന്‍എ വാക്‌സീനുകള്‍ ഗൗരവമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ലെന്ന് പഠന റിപ്പോര്‍ട്ട്

പുതിയ പഠന റിപ്പോര്‍ട്ട് വാക്‌സീനുകളുടെ സുരക്ഷയുടെ കാര്യത്തില്‍ കൂടുതല്‍ ധൈര്യം പകരുന്നതാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ നികോള ക്ലെയ്ന്‍ വ്യക്തമാക്കി

Update: 2021-09-07 13:46 GMT
Editor : Dibin Gopan | By : Web Desk
Advertising

പലരെയും കോവിഡ് വാക്‌സീന്‍ എടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത് എന്തെങ്കിലും പാര്‍ശ്വഫലങ്ങളുണ്ടാകുമോ എന്ന ഭയമാണ്. വാക്‌സിന്‍ എടുത്തവര്‍ക്ക് അപൂര്‍വമായി ചില പ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. എന്നാല്‍ ഫൈസര്‍-ബയോഎന്‍ടെക്, മൊഡേണ തുടങ്ങിയ എംആര്‍എന്‍എ വാക്‌സീനുകള്‍ ഗൗരവമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്ന് ജാമോ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

വാക്‌സീന്‍ എടുത്ത 62 ലക്ഷത്തോളം പേരുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ഡേറ്റ പരിശോധിച്ചതില്‍ നിന്നാണ് പുതിയ കണ്ടെത്തല്‍. മുമ്പ് വാക്‌സീന്‍ പഠനങ്ങളിലും വാക്‌സീന്‍ പരീക്ഷണ ഘട്ടങ്ങളിലും രേഖപ്പെടുത്തിയ 23 പാര്‍ശ്വഫലങ്ങള്‍ ഇവരില്‍ വ്യാപകമായി ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിച്ചിരുന്നു.

പുതിയ പഠന റിപ്പോര്‍ട്ട് വാക്‌സീനുകളുടെ സുരക്ഷയുടെ കാര്യത്തില്‍ കൂടുതല്‍ ധൈര്യം പകരുന്നതാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ നികോള ക്ലെയ്ന്‍ വ്യക്തമാക്കി.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News