കൂട്ടുകുടുംബമാണോ..? കാന്‍സര്‍ വരാനുള്ള സാധ്യത കുറവെന്ന് പഠനം

178 രാജ്യങ്ങളിലെ ജനങ്ങളുടെ വിവിധ അടിസ്ഥാന സൌകര്യങ്ങള്‍ പരിഗണിച്ച് നടത്തിയ പരീക്ഷണത്തിലാണ് ഈ കണ്ടെത്തല്‍.

Update: 2018-10-13 08:09 GMT
Advertising

കൂടപ്പിറപ്പുകള്‍, ബന്ധുക്കള്‍ തുടങ്ങി ധാരാളം അംഗങ്ങളുള്ള കുടുംബങ്ങളില്‍ ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ വരാതിരിക്കാനും അതിജീവിക്കാനുമുള്ള സാധ്യത കൂടുതലെന്ന് പഠനം. കുടുംബാംഗങ്ങളുമായുള്ള മാനസിക അടുപ്പം തന്നെയാണ് രോഗത്തില്‍ നിന്ന് രക്ഷനേടാനുള്ള മുഖ്യകാരണമായി പറയുന്നത്.

അഡ്ലൈഡ് യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തില്‍ 178 രാജ്യങ്ങളിലെ ജനങ്ങളുടെ വിവിധ അടിസ്ഥാന സൌകര്യങ്ങള്‍ പരിഗണിച്ച് നടത്തിയ പരീക്ഷണത്തിലാണ് ഈ കണ്ടെത്തല്‍.

അംഗസംഖ്യ കൂടുതലുള്ള കുടുംബങ്ങളില്‍ മസ്തിഷ്കാര്‍ബുദം, മൂത്ര സഞ്ചിക്കുണ്ടാവുന്ന അര്‍ബുദം, കരള്‍, ആമാശയം, അണ്ഡാശയം, സ്തനം, വന്‍കുടല്‍, ഗര്‍ഭാശയം, ത്വക്ക് എന്നിവടങ്ങളില്‍ കാന്‍സര്‍ വരാതിരിക്കാനുള്ള സാധ്യതയും കൂടുതലാണ്.

Tags:    

Similar News