അമുക്കുരം; അഥവാ ആയുര്‍വേദത്തിലെ അശ്വഗന്ധ
കുറ്റിച്ചെടിയായി വളരുന്ന അമുക്കുരം വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നത് വളരേയേറെ വരുമാനം നേടാന്‍ സഹായിക്കുന്നു
അശ്വഗന്ധ അല്ലെങ്കില്‍ അമുക്കരു എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും പലര്‍ക്കും അതിനെ കുറിച്ചുള്ള അറിവ് പരിമിതമാണ്. പുരാതന ആയുര്‍വേദത്തില്‍ അശ്വഗന്ധ എന്നറിയപ്പെടുന്ന ഔഷധം ആരോഗ്യ സംരക്ഷണത്തിന് വളരെ നല്ലതാണ്. ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലും വ്യാപകമായി വളരുന്ന ഒരു സുഗന്ധവ്യഞ്ജനമാണിത്. ഇതിന്റെ വേരും കായയും ഔഷധങ്ങളായി ഉപയോഗിക്കുന്നു.
അജഗന്ധ, അസുഗന്ധി, അമുക്കുര എന്ന പേരിലെല്ലാം ഈ ഔഷധം അറിയപ്പെടുന്നു. ഇത് നമ്മുടെ ശാരീരിക രോഗങ്ങള്‍ സുഖപ്പെടുത്തുക മാത്രമല്ല, മാനസികാരോഗ്യം വര്‍ധിപ്പിക്കുന്നതിലും ഏറെ പങ്ക് വഹിക്കുന്നു. എന്നാല്‍ ആരോഗ്യ വിദഗ്ദന്റെ നിര്‍ദേശ പ്രകാരം മാത്രമേ അശ്വഗന്ധ ഉപയോഗിക്കാന്‍ പാടുള്ളു. ആയുര്‍വേദ പരിഹാരങ്ങള്‍ ഉപയോഗിച്ച് പരിചിതമില്ലാത്തവര്‍ക്ക് ചില പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത ഉണ്ട്.
അശ്വഗന്ധയുടെ ആരോഗ്യ ഗുണങ്ങള്‍
ബുദ്ധിശക്തി വര്‍ധിപ്പിക്കുകയും ഓര്‍മക്കുറവ് പരിഹരിക്കുകയും ചെയ്യുന്നു. ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നത് പ്രമേഹരോഗികള്‍ക്ക് ഗുണം ചെയ്യുന്നു.
ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ഉറക്കമില്ലായ്മ പരിഹരിക്കുന്നു. സമ്മര്‍ദം, ഉത്കണ്ഠ, വിഷാദം, ക്ഷീണം എന്നിവ നീക്കി പ്രതിരോധശേഷി വര്‍ധിപ്പിക്കന്നു. ശരീരത്തിലെ കൊഴുപ്പിനെ നിയന്ത്രിച്ച് ശരീരിക ക്ഷമത കൈവരാന്‍ സഹായിക്കുന്നു. ലൈംഗിക ശോഷി വര്‍ധിപ്പിക്കുന്നതിനും അശ്വഗന്ധ വളരെ അധികം ഫലപ്രദമാണ്. തൈറോയിഡിനെതിരെ പോരാടാന്‍ സഹായിക്കുന്നു. ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും അണുബാധകള്‍ക്കെതിരെ പോരാടുന്നതിനും ഈ സസ്യം ഫലപ്രദമാണ്.