ചായ പ്രേമിയാണോ ? നിങ്ങളുടെ ആയുസ് കൂടും ! പഠനം
കൂടുതൽ ചായ കുടിക്കുന്നത് മരണസാധ്യത കുറയ്ക്കുമെന്നാണ് പഠനത്തിലെ കണ്ടെത്തൽ
നിങ്ങൾ ചായപ്രേമിയാണോ? ഇതാ ഒരു സന്തോഷവാർത്ത. ചായ കുടിക്കുന്നവരുടെ ആയുസ്സ് കൂടുമെന്നാണ് പുതിയ കണ്ടെത്തൽ. കൂടുതൽ ചായ കുടിക്കുന്നത് മരണസാധ്യത കുറയ്ക്കുമെന്നാണ് പഠനത്തിലെ കണ്ടെത്തൽ. യുകെയിലെ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പഠനം നടത്തിയത്.
ദിവസവും രണ്ടോ മുന്നോ കപ്പ് കട്ടൻചായ കുടിക്കുന്നവർക്ക് ചായ കുടിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ ഒൻപത് ശതമാനം മുതൽ 13ശതമാനം വരെ മരണ സാധ്യത കുറവായിരിക്കുമെന്നാണ് പഠനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
കൂടുതൽ ചായ കുടിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളെയും അകറ്റിനിർത്തുമെന്നും പഠനത്തിൽ പറയുന്നു. ഹൃദ്രോഗം, സ്ട്രോക്ക് തുടങ്ങിയവ മൂലമുള്ള മരണം ഒഴിവാക്കാനാകുമെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇതുകൊണ്ടുതന്നെ ചായ കുടിക്കുന്നതിനെ ആരോഗ്യകരമായ ഭക്ഷണരീതിയുടെ ഭാഗമായി കണക്കാക്കാം എന്നാണ് ഗവേഷകർ പറയുന്നത്.