35 വയസിന് താഴെയുള്ളവരിൽ ഹൃദയാഘാതം വർധിക്കുന്നു; കാരണങ്ങൾ

ഓരോ വർഷവും 2% വർധനയാണ് ഉണ്ടായിരിക്കുന്നത്

Update: 2022-09-22 13:39 GMT
Editor : banuisahak | By : Web Desk
Advertising

ഹൃദയാഘാതം പ്രായമായവരിൽ ഉണ്ടാകുന്നതെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ, ഈ ധാരണകളെ തെറ്റിക്കുന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 35 വയസിന് താഴെയുള്ള യുവാക്കളിൽ ഹൃദയാഘാതം വർധിച്ചുവരികയാണ്. ഹൃദയാഘാതം സംഭവിക്കുന്ന ഓരോ അഞ്ച് രോഗികളിലും ഒരാൾ 40 വയസിന് താഴെയുള്ളവരാണെന്നതും ആശങ്ക ഉയർത്തുന്നു.

2000നും 2016നും ഇടയിൽ ഹൃദയാഘാതം സംഭവിക്കുന്ന രോഗികളുടെ എണ്ണം വർധിച്ചു. ഓരോ വർഷവും 2% വർധനയാണ് ഉണ്ടായിരിക്കുന്നത്. എന്താകാം ഇതിന് കാരണം? പരിശോധിക്കാം:-

  • മോശം ജീവിതശൈലി 
  • അമിതമായ മദ്യപാനവും പുകവലിയും 
  • അമിതഭാരം 
  • സമ്മർദ്ദം
  • രക്താതിമർദ്ദം 
  • പ്രമേഹം

 പുകവലി, പൊണ്ണത്തടി, വ്യായാമക്കുറവ് എന്നിവയും ചെറുപ്പക്കാരിൽ ഹൃദ്രോഗം വർധിക്കാൻ ഇടയാക്കുന്നു. ഇത്തരം പ്രശ്നങ്ങൾ ഓക്‌സിജൻ സമ്പുഷ്ടമായ രക്തം വഹിക്കുന്ന ധമനികൾ തടസപ്പെടാൻ കാരണമാകുന്നു. അത് രക്തയോട്ടം പൂർണമായോ ഭാഗികമായോ തടയാൻ ഇടയാക്കും. ഇതാണ് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നത്. 

ഹൃദയാഘാത സാധ്യതകൾ കുറക്കുന്നതിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

  • നാരുകൾ അടങ്ങിയ സമീകൃതാഹാരം കഴിക്കുക
  • സോഡിയം, ഉപ്പ് എന്നിവയുടെ ഉപയോഗം കുറക്കുക
  • പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുക 
  • രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്തസമ്മർദ്ദത്തിന്റെ അളവ് കൊളസ്‌ട്രോൾ എന്നിവ കൃത്യമായ ഇടവേളകളിൽ പരിശോധിക്കുക
  • പുകവലി പൂർണമായും ഒഴിവാക്കുക

നിസാരമായി കരുതുന്ന പല ജീവിതശൈലികളും അപകടം വിളിച്ചുവരുത്തും. അൽപ്പം ജാഗ്രത, സ്വയം പരിചരണം, ആരോഗ്യകരമായ ജീവിതശൈലി എന്നിവയിലൂടെ ഹൃദ്രോഗങ്ങൾ അകറ്റി നിർത്താവുന്നതാണ്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News