​ശരീരത്തിന് വേണ്ടതിലധികം വെള്ളം കുടിച്ചാൽ മരണം സംഭവിക്കുമോ?​

അമിതമായി വെളളം കുടിച്ചാൽ അതിനു ദൂഷ്യവശങ്ങളും ഉണ്ട്.

Update: 2023-08-09 12:52 GMT
Editor : anjala | By : Web Desk
Advertising

നമ്മുടെ ശരീരം ആരോഗ്യത്തോടെ ഇരിക്കുന്നതിനും ശരിയായി പ്രവര്‍ത്തിക്കുന്നതിനും വെള്ളം ആവശ്യമാണ്. ഒരു ദിവസം മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കണം എന്നാണ് പറയുന്നത്. വെള്ളം കുടിച്ചാല്‍ നിരവധി ഗുണങ്ങള്‍ ഉണ്ട്. അതുപോലെ തന്നെ അമിതമായി വെളളം കുടിച്ചാൽ അതിനു ദൂഷ്യവശങ്ങളും ഉണ്ട്. ഇത് എന്താണെന്നു നോക്കാം.

വെളളം കുടിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാതെ സംരക്ഷിക്കുന്നതിനും മുടിയുടെ ആരോഗ്യം നല്ലപോലെ നിലനിര്‍ത്താനും സഹായിക്കുന്നുണ്ട്. ചിലര്‍ ഒറ്റയടിക്ക് 1 ലിറ്റര്‍ വെള്ളം വരെ കുടിക്കാറുണ്ട്. എന്നാല്‍, ഇത്തരത്തില്‍ ഒറ്റയടിക്ക് വെള്ളം ധാരാളം കുടിക്കുന്നത് വൃക്കയുടെ ആരോഗ്യത്തിന് നല്ലതല്ല. അമിതമായി ശരീരത്തിലെത്തുന്ന വെള്ളം വൃക്കയ്ക്ക് ജോലിഭാരം കൂട്ടാൻ സാധ്യതയുണ്ട്. ഒരു മണിക്കൂർ സമയത്തിനുള്ളിൽ പരമാവധി 800 മുതൽ 1000 മില്ലീലിറ്റിർ വെള്ളം വരെ മാത്രമേ വൃക്കയ്ക്ക് ശുദ്ധീകരിക്കാൻ കഴിയൂ. അതിനാൽ, ഒറ്റയടിക്ക് വലിയ അളവിൽ വെള്ളം കുടിക്കുന്നത് ഒഴിവാക്കണം. ചെറിയ അളവിൽ പല തവണയായി കുടിക്കുന്നതാണ് ആരോഗ്യകരമായ ശീലം.

ശരീരത്തിലെ ഇലക്ട്രോലൈറ്റുകൾ അമിതമായി മൂത്രമൊഴിക്കുന്നതു വഴി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. സോഡിയം പോലെയുള്ള അവശ്യഘടകങ്ങളും മൂത്രത്തിലൂടെ നഷ്ടപ്പെട്ടേക്കും. ശരീരത്തിനു വേണ്ട ഇത്തരം ഘടകങ്ങൾ നഷ്ടപ്പെടുന്ന അവസ്ഥയെ ആണ് ഹൈപ്പോനട്രീമിയ എന്നു പറയുന്നത്. തളർച്ച, ക്ഷീണം, തലചുറ്റൽ, ഛർദ്ദിൽ, ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. ഗുരുതരമായാൽ മരണം വരെ സംഭവിക്കാവുന്ന അവസ്ഥയാണിത്.

വെള്ളം കുടിക്കുന്നത് അമിതമായാൽ തലവേദന വരാനുളള സാധ്യത കൂടുതലാണ്. ചിലര്‍ വെള്ളം കുറഞ്ഞത് മൂലമാണ് തലവേദന എന്ന് കരുതി തലവേദനയ്ക്കുമ്പോള്‍ നന്നായി വെള്ളം കുടിക്കും. എന്നാല്‍, വെള്ളം അമിതമാകുമ്പോള്‍ സോഡിയം കുറയുന്നു. ഇത് വീക്കം ഉണ്ടാക്കുന്നു. ഇത്തരത്തില്‍ വീക്കം ഉണ്ടാകുമ്പോള്‍ തലച്ചോര്‍ പ്രഷര്‍ നല്‍കും. ഇത് തലവേദനയ്ക്ക് കാരണമാകുന്നു.

ഭക്ഷണത്തിനു തൊട്ടുമുൻപ് വെള്ളം കുടിക്കുന്നത് അമിതവണ്ണം ഒഴിവാക്കാൻ തല്ലതാണ്. എന്നാൽ, ഭക്ഷണത്തിനു തൊട്ടുമുൻപ് ആവശ്യത്തിലധികം വെള്ളം കുടിച്ചാൽ വിശപ്പ് പൂർണമായും ഇല്ലാതാകുന്നു. ശരീരത്തിനുവേണ്ട ഭക്ഷണം ലഭിക്കാതെയും വരികയും ഇത് പോഷക ദൗർലഭ്യം ഉണ്ടാക്കുന്നു.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News