മനുഷ്യ മനസിന്‍റെ പകയോളം ഭയാനകമായ മറ്റൊന്നില്ല; കോതമംഗലം കൊലപാതകത്തെക്കുറിച്ച് കൗൺസലിംഗ് സൈക്കോളജിസ്റ്റ് കല

കോതമംഗലത്തെ അരുംകൊല.. എല്ലാ കൊലപാതകവും കഞ്ചാവിന്‍റെ ലഹരിയുടെ, പിടിയിൽ ആകില്ല

Update: 2021-07-31 06:56 GMT
Editor : Jaisy Thomas | By : Web Desk
Advertising

പ്രണയത്തിന്‍റെ പേരിലുള്ള കൊലപാതകങ്ങള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. കോതമംഗലത്തെ ഡെന്‍റല്‍ വിദ്യാര്‍ഥിനിയായ മാനസയെ കണ്ണൂര്‍ സ്വദേശിയായ രഖില്‍ വെടിവെച്ചു കൊലപ്പെടുത്തിയതിന്‍റെ ഞെട്ടലിലാണ് നാട്. മാനസയെ കൊലപ്പെടുത്തിയതിന് ശേഷം രഖിലും സ്വയം വെടിവെച്ചു മരിച്ചു. ഉപേക്ഷിക്കപെടുന്നു എന്ന രൂക്ഷമായ അപകർഷത താങ്ങാൻ പറ്റാതെ ഉടലെടുക്കുന്ന പകയാണ് കൊലപാതകത്തിന് കാരണമെന്ന് പറയുകയാണ് കൗൺസലിംഗ് സൈക്കോളജിസ്റ്റായ കല.

കലയുടെ കുറിപ്പ്

കോതമംഗലത്തെ അരുംകൊല.. എല്ലാ കൊലപാതകവും കഞ്ചാവിന്‍റെ ലഹരിയുടെ, പിടിയിൽ ആകില്ല.. മാനസിക വിഭ്രാന്തിയും ആകില്ല... മനുഷ്യ മനസ്സിന്‍റെ പകയോളം ഭയാനകമായ മറ്റൊന്നില്ല...!! ആണിനെ വാർത്തെടുക്കുന്ന രീതി മാറണം, പെൺകുട്ടികളെ വളർത്തുന്ന രീതിയും പാടേ മാറണം... IQ ലെവൽ പോലെ വ്യക്തിയ്ക്ക് പ്രാധാന്യമാണ് EQ... അവിടെ പാളിച്ച സംഭവിക്കുന്നു..

ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കട്ടെ. പെൺകുട്ടിയുടെ വീട്ടുകാർക്ക് മാത്രമല്ല, പുരുഷന്‍റെ കുടുംബത്തിനും നഷ്‌ടപ്പെട്ടു...ഉപേക്ഷിക്കപെടുന്നു എന്ന രൂക്ഷമായ അപകർഷത താങ്ങാൻ പറ്റാതെ ഉടലെടുക്കുന്ന പക... അതിനെ മറികടക്കാൻ അസാമാന്യ യുക്തി അനിവാര്യമാണ്....അവിടെ പാളിച്ച സംഭവിക്കരുത്

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News