അഗ്‌നിവീറിൽ വനിതകൾക്ക് 10% സംവരണം; ആദ്യ റിക്രൂട്ട്‌മെന്റ് നവംബറിൽ
സംവരണത്തിന് ഈ വർഷം ജൂലൈയിലാണ് കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയത്
Update: 2022-10-04 12:21 GMT
ഡല്‍ഹി: അഗ്‌നിവീർ പദ്ധതിയിൽ വനിതാ സംവരണം നടപ്പാക്കുമെന്ന് ഇന്ത്യൻ വ്യോമസേന മേധാവി വികെ ചൗധരി. വ്യോമസേനയിൽ 10% സംവരണമാണ് ഏർപ്പെടുത്തുക. സംവരണത്തിന് ഈ വർഷം ജൂലൈയിലാണ് കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയത്. നവംബറിൽ അഗ്‌നിവീർ സ്‌കീം വഴിയുള്ള ആദ്യ ബാച്ച് വനിതാ സൈനികരുടെ റിക്രൂട്ട്‌മെന്റ് ആരംഭിക്കും.