ഒഡീഷയില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 12 മരണം
ഗഞ്ചം ജില്ലയിലെ ദിഗപഹണ്ടിയില്‍ ഞായറാഴ്ച അര്‍ധരാത്രിയാണ് അപകടമുണ്ടായത്
ഗഞ്ചം: ഒഡീഷയിലെ ഗഞ്ചമിൽ വാഹനാപകടത്തിൽ 12 പേർ മരിച്ചു. എട്ടു പേർക്ക് പരിക്കേറ്റു. ബസുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വിവാഹസംഘത്തിലെ 12 പേരാണ് മരിച്ചത്. ഗഞ്ചം ജില്ലയിലെ ദിഗപഹണ്ടിയില്‍ ഞായറാഴ്ച അര്‍ധരാത്രിയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ വിദഗ്ധ ചികിൽസയ്ക്കായി എംകെസിജി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതായി ഗഞ്ചം ജില്ലാ മജിസ്‌ട്രേറ്റ് ദിബ്യ ജ്യോതി പരിദ പറഞ്ഞു.
"രണ്ട് ബസുകൾ കൂട്ടിയിടിച്ച് 12 പേർ മരിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ എം.കെ.സി.ജി മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. കേസിൽ അന്വേഷണം നടക്കുന്നു. പരിക്കേറ്റവർക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ ൾ ശ്രമിക്കുന്നുണ്ട്," ദിബ്യ ജ്യോതി പരിദ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പാസഞ്ചര്‍ ബസും വിവാഹസംഘത്തെയും കൊണ്ടുപോവുകയുമായിരുന്നു ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വിവാഹ ചടങ്ങിൽ പങ്കെടുത്ത് ബെർഹാംപൂരിലേക്ക് മടങ്ങുകയായിരുന്നു സംഘം. സ്വകാര്യ ബസിലെ യാത്രക്കാരാണ് അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും.
10 killed, several injured in bus accident in Odisha's Ganjam district
— ANI Digital (@ani_digital) June 26, 2023
Read @ANI Story | https://t.co/Tez104UjFk#Odisha #accident pic.twitter.com/gafGPnAuWM
നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് അപകടത്തിൽപ്പെട്ടവരെ സ്വകാര്യ ബസിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി പൊലീസ് അറിയിച്ചു.ബസുകളിലെ ഡ്രൈവർമാർ ഉറങ്ങിപ്പോയതാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അമിത വേഗവും മാരകമായ റോഡപകടത്തിന് കാരണമായേക്കാം. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അപകടത്തില്‍ മുഖ്യമന്ത്രി നവീൻ പട്‌നായിക് അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് മൂന്ന് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.