16കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് മൃതദേഹം കിണറ്റിലെറിഞ്ഞു; പ്രതി അധ്യാപകനെന്ന് കുടുംബം

പ്രതിക്കെതിരെ ബോൺലി പൊലീസ് സ്റ്റേഷനിൽ ബലാത്സംഗത്തിനും കൊലപാതകത്തിനും കേസെടുത്തിട്ടുണ്ട്

Update: 2023-08-11 07:39 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

സവായ് മധോപൂർ: രാജസ്ഥാനിലെ സവായ് മധോപൂർ ജില്ലയില്‍ 16കാരിയെ വ്യാഴാഴ്ച കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കുട്ടിയെ സ്കൂള്‍ അധ്യാപകൻ ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നെന്ന് നാട്ടുകാര്‍ ആരോപിച്ചു. പ്രതിക്കെതിരെ ബോൺലി പൊലീസ് സ്റ്റേഷനിൽ ബലാത്സംഗത്തിനും കൊലപാതകത്തിനും കേസെടുത്തിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

സര്‍ക്കാര്‍ സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ ആഗസ്ത് 8 മുതലാണ് കാണാതായത്. തട്ടിക്കൊണ്ടുപോയതിന് സ്‌കൂൾ അധ്യാപകനായ രാംരതൻ മീണയ്‌ക്കെതിരെ പിതാവ് പരാതി നൽകിയതായി പൊലീസ് പറഞ്ഞു. വ്യാഴാഴ്ച മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും മൃതദേഹം സ്‌കൂൾ മൈതാനത്ത് വെച്ച് പ്രതിഷേധിച്ചു. സ്കൂളിലെ മുഴുവന്‍ ജീവനക്കാരെയും പുറത്താക്കണമെന്നും കേസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നുമായിരുന്നു ആവശ്യം. പ്രതിഷേധത്തെത്തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാനാകില്ലെന്ന് പൊലീസ് അറിയിച്ചു.

കുറ്റാരോപിതനായ അധ്യാപകന് രാംരതൻ മീണയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്നും ഇയാളെ സ്‌കൂൾ സസ്‌പെൻഡ് ചെയ്തതായും സിഒ അറിയിച്ചു.സ്‌കൂളിലെ എല്ലാ പുരുഷ ജീവനക്കാരെയും മാറ്റിയിട്ടുണ്ട്. സംഭവത്തിൽ സർക്കാരിനെ കടന്നാക്രമിച്ച പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോഡ്, കോൺഗ്രസ് ഭരണത്തിന് കീഴിൽ സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചതായി പറഞ്ഞു."കോൺഗ്രസ് ഭരണത്തിന് കീഴിൽ സ്ത്രീകളുടെ സുരക്ഷ ഇന്ന് ഏറ്റവും വലിയ ചോദ്യമായി മാറിയിരിക്കുന്നത്. സവായ് മധോപൂരിൽ മറ്റൊരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. മൃതദേഹം കിണറ്റിലേക്ക് തള്ളിയ ഈ സംഭവം മനുഷ്യത്വത്തിന് നാണക്കേടാണ്. ഈ സംഭവം നിയമത്തിന്‍റെ ചോദ്യചിഹ്നം കൂടിയാണ്. സംസ്ഥാനത്തിന്റെ ഉത്തരവും," അദ്ദേഹം പറഞ്ഞു.സ്ത്രീകൾക്കായി 'ഇന്ദിരാഗാന്ധി സ്‌മാർട്ട്‌ഫോൺ' പദ്ധതി വ്യാഴാഴ്ച സർക്കാർ ആരംഭിച്ചതിനെ രൂക്ഷമായി വിമർശിച്ച റാത്തോഡ്, സംസ്ഥാനത്തെ പെൺകുട്ടികൾക്കും സ്ത്രീകൾക്കും സ്മാർട്ട്‌ഫോണുകൾക്ക് പകരം നീതി ആവശ്യമാണെന്ന് പറഞ്ഞു.

"ഇന്ത്യയിലുടനീളം കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാം. ഉത്തർപ്രദേശിൽ ദലിതർക്കെതിരെ അതിക്രമം നടക്കുന്നു. അവിടെ ഒരു നടപടിയും നടക്കുന്നില്ല. ശബ്ദമുയർത്തുന്നവരെ ജയിലിൽ അയക്കുന്നു. അശോക് ഗെലോട്ടിന്റെ സംസ്ഥാനത്ത് കുറ്റവാളികളെ ഒരു കാരണവശാലും വെറുതെ വിടില്ല. അവര്‍ എത്ര വലിയ ആളുകളായാലും " രാജസ്ഥാൻ മന്ത്രി ഗോവിന്ദ് റാം മേഘ്‌വാൾ പ്രതികരിച്ചു. കഴിഞ്ഞ ആഴ്ച ഭിൽവാര ജില്ലയിൽ 14 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News