ഷിൻഡെ പക്ഷത്ത് ഭിന്നത; 22 വിമത ശിവസേന എം.എൽ.എമാർ ബിജെപിയിലേക്ക്

ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാർ ബി.ജെ.പിയുടെ താൽകാലിക ഏർപ്പാട് മാത്രമാണെന്നും ലേഖനം പറയുന്നു.

Update: 2022-10-24 09:07 GMT
Advertising

മുംബൈ: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പക്ഷം ശിവസേനയ്ക്ക് തിരിച്ചടി. 40 എം.എൽ.എമാരിൽ 22 പേർ ബി.ജെ.പിയിൽ ചേരുമെന്ന് റിപ്പോർട്ട്. ഉദ്ധവ് താക്കറെ പക്ഷം മുഖപത്രമായ സാമ്നയിലെ പ്രതിവാര ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്. ഈ എം.എൽ.എമാർ ഷിൻ‍‍ഡെ ക്യാംപിൽ അസ്വസ്ഥരാണെന്നും ലേഖനം വ്യക്തമാക്കുന്നു.

ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാർ ബി.ജെ.പിയുടെ താൽകാലിക ഏർപ്പാട് മാത്രമാണെന്നും ഏത് സമയത്തും ആ മുഖ്യമന്ത്രിപദം അഴിഞ്ഞുവീഴാമെന്ന് എല്ലാവർക്കും മനസിലായിട്ടുണ്ടെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

അന്ധേരി ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിൽ ഷിൻഡെ തങ്ങളുടെ സ്ഥാനാർഥിയെ തീരുമാനിച്ചിരുന്നു. എന്നാൽ ബി.ജെ.പിയുടെ ഇടപെടലിനെ തുടർന്ന് അത് വേണ്ടെന്നു വയ്ക്കുകയായിരുന്നു. ​ഗ്രാമപഞ്ചായത്ത്, സർ‍പഞ്ച് തെരഞ്ഞെടുപ്പിൽ വിജയിച്ചെന്ന ഷിൻഡെയുടെ അവകാശവാദം തെറ്റാണെന്നും 22 എം.എൽ.എമാർ അതൃപ്തരമാണെന്നും ഇവർ ഉടൻ‍ ബി.ജെ.പിയിലേക്ക് ചേക്കേറുമെന്നും ലേഖനം അവകാശപ്പെടുന്നു.

ഷിൻഡെ സ്വന്തത്തിനും മഹാരാഷ്ട്രയ്ക്കും നഷ്ടമുണ്ടാക്കി. അതിൽ അദ്ദേഹത്തോട് സംസ്ഥാനം ക്ഷമിക്കില്ലെന്നും ബി.ജെ.പി ഷിൻഡെയെ തങ്ങളുടെ നേട്ടത്തിനു വേണ്ടി ഉപയോ​ഗിക്കുന്നത് തുടരുമെന്നും ലേഖനം പറയുന്നു. എല്ലാ തീരുമാനങ്ങളും എടുക്കുന്നത് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആണെന്നും അത് പ്രഖ്യാപിക്കുക മാത്രമാണ് ഷിൻഡെ ചെയ്യുന്നതെന്നും ലേഖനം ആരോപിക്കുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News