ഹൃദയാഘാതം: ഐ.ഐ.എം വിദ്യാര്‍ഥി അന്തരിച്ചു

'ലോകത്ത് മാറ്റമുണ്ടാക്കാൻ കഴിയുമായിരുന്ന വ്യക്തി 27ആം വയസ്സില്‍ ഇല്ലാതാവുന്നത് സങ്കടകരമാണ്'

Update: 2023-07-26 08:19 GMT
Advertising

ബെംഗളൂരു: ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ (ഐ.ഐ.എം) പഠിക്കുന്ന വിദ്യാര്‍ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 27കാരനായ ആയുഷ് ഗുപ്തയാണ് മരിച്ചത്.

മാനേജ്‌മെന്‍റ് കോഴ്‌സിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാം (പിജിപി) രണ്ടാം വർഷ വിദ്യാര്‍ഥിയായിരുന്നു ആയുഷ്. ആയുഷ് ഗുപ്ത 2017ൽ ബിറ്റ്സ് പിലാനിയിൽ നിന്നാണ് ബിരുദം സ്വന്തമാക്കിയത്. ഫെയറിങ് ക്യാപിറ്റലില്‍ ഇന്‍റേൺഷിപ്പ് പൂര്‍ത്തിയാക്കി. ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവ്വ വിദ്യാർഥി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ആയുഷിന്‍റെ വിയോഗം സഹപാഠികളെ ഞെട്ടിച്ചു. ഐഐഎംബി കമ്മ്യൂണിറ്റി ആയുഷിന്റെ മരണത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തി.

"ചിത്രത്തിൽ കാണുന്ന പുഞ്ചിരി അവന്റെ പ്രത്യേകതയാണ്. ആയുഷിനെ മറക്കാനാവില്ല. അവൻ ബിസിനസ്സ് ലോകത്ത് വ്യക്തിമുദ്ര പതിപ്പിക്കുമായിരുന്നു. ലോകത്ത് മാറ്റമുണ്ടാക്കാൻ കഴിയുമായിരുന്ന വ്യക്തി 27ആം വയസ്സില്‍ ഇല്ലാതാവുന്നത് സങ്കടകരമാണ്"- ആയുഷ് ഗുപ്തയുടെ സഹപാഠികള്‍ അനുസ്മരിച്ചു.


Summary- A 27-year-old student studying at the Indian Institute of Management (IIM) Bengaluru died on Sunday after he suffered a cardiac arrest.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News