വാഹനം താഴ്ന്നു കിടന്ന ഹെടെൻഷൻ ലൈനിൽ തട്ടി; വൈദ്യുതാഘാതമേറ്റ് അഞ്ച് കൻവാരിയ തീർഥാടകർ മരിച്ചു

പരിക്കേറ്റ രണ്ടുപേരുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്

Update: 2023-07-16 02:08 GMT
Editor : Lissy P | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ അഞ്ച് കൻവാരിയ തീർഥാടകർ വൈദ്യുതാഘാതമേറ്റ് മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. മീററ്റ് ജില്ലയിലെ ഭവൻപൂരിലെ റാലി ചൗഹാൻ ഗ്രാമത്തിൽ ശിവഭക്തരായ കൻവാരിയർമാര്‍ ഹരിദ്വാറിലെ സ്‌നാനത്തിന് ശേഷം മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. കന്‍വാര്‍ യാത്ര നടത്തുന്ന ശിവഭക്തരെ പൊതുവെ വിളിക്കുന്ന പേരാണ് കാന്‍വാരിയര്‍.

ഇവർ സഞ്ചരിച്ച വാഹനം താഴ്ന്നു കിടക്കുകയായിരുന്ന ഹൈ ടെൻഷൻ ലൈനിൽ തട്ടുകയായിരുന്നു. വാഹനത്തിലേക്ക് വൈദ്യുതി പ്രവഹിച്ചാണ് ഷോക്കേറ്റത്. ഗ്രാമവാസികൾ സബ് സ്‌റ്റേഷനിലേക്ക് വിളിച്ച് വൈദ്യുതി വിച്ഛേദിക്കാൻ അറിയിച്ചെങ്കിലും അപ്പോഴേക്കും അഞ്ചുപേർ മരിച്ചിരുന്നു. തീർത്ഥാടകരിൽ ഒരാൾ സംഭവ സ്ഥലത്തും ബാക്കിയുള്ളവർ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.

പരിക്കേറ്റ അഞ്ച് പേർ  മേഖലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതില്‍ രണ്ട് പേരുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോർട്ട്. അതേസമയം, അപകടത്തിന് കാരണം വൈദ്യുതി വകുപ്പ് ജീവനക്കാരുടെ അനാസ്ഥയാണെന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.സംഭവത്തിൽ മീററ്റ് ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News