ഉത്തരാഖണ്ഡ് ടൗണിലെ മുസ്‌ലിം വ്യാപാരികളോട് പ്രദേശം വിടാൻ ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ
മുസ്‌ലിം വ്യാപാരികളുടെ കടകൾ ആക്രമിക്കുന്നത് പതിവാണ്. ഉത്തരാഖണ്ഡിന്റെ വിവിധ ഭാഗങ്ങളിൽ കടകൾക്ക് ഭീഷണിയുണ്ട്
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ മുസ്‌ലിം വ്യാപാരികളോട് പ്രദേശം വിട്ടുപോകാന്‍ ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍. ഉത്തരകാശി ജില്ലയിലെ പുരോല ടൗണിലെ വ്യാപാരികളോടാണ് പ്രദേശം വിട്ടുപോകണമെന്ന് ആവശ്യപ്പെട്ടത്.
പ്രദേശത്തെ മുസ് ലിം വ്യാപാരികളുടെ കടകള്‍ ആക്രമിക്കുന്നത് പതിവായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള ഭീഷണികളുണ്ട്. പിത്തോഗഡ് ജില്ലയിലെ ധാർചുല പട്ടണം വിട്ടുപോകാൻ 86 മുസ്‌ലിം വ്യാപാരികളോടാണ് പ്രദേശത്തെ വ്യാപാരികളുടെ സംഘടന ആവശ്യപ്പെട്ടത്.
ഭൂരിപക്ഷ സമുദായത്തില്‍പെട്ട പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുസ് ലിം വ്യാപാരികളോട് പ്രദേശം വിടാന്‍ ധാര്‍ചുലയിലെ വ്യാപാരികളുടെ സംഘടന ആവശ്യപ്പെട്ടത്.
ഇക്കഴിഞ്ഞ മെയിലും സമാനമായ സംഘര്‍ഷം പുരോല ടൗണിലും നിലനിന്നിരുന്നു. ന്യൂനപക്ഷ സമുദായക്കാരന്‍ ഉള്‍പ്പെടെ രണ്ട് പേരെയാണ് തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി വ്യാപാരി സംഘടകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ഹിന്ദുത്വ സംഘടനകളാണ് വ്യാപാരി സംഘടനകളുടെ തലപ്പത്ത്.
അതേസമയം മുസ് ലിംകള്‍ മാത്രം നടത്തുന്ന 91 കടകളുടെ രജിസ്ട്രേഷൻ, ധാർചുല ടൗണിലെ വ്യാപാരി സംഘടന റദ്ദാക്കിയിരുന്നു. പ്രാദേശിക ഭരണകൂടവുമായി ആലോചിച്ചാണ് കടകളുടെ രജിസ്ട്രേഷൻ റദ്ദാക്കിയതെന്ന് വ്യാപാര സംഘടനയായ ധാർചുല വ്യാപാര്‍ മണ്ഡല്‍ ജനറല്‍ സെക്രട്ടറി മഹേഷ് ഗബ്രിയാല്‍ വ്യക്തമാക്കുന്നു.
2000ന് മുമ്പ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെയെത്തിയ എല്ലാ വ്യാപാരികളുടെയും രജിസ്ട്രേഷൻ റദ്ദാക്കാനും അസോസിയേഷൻ തീരുമാനിച്ചതായി ഗബ്രയാൽ വ്യക്തമാക്കുന്നു.