ആം ആദ്മി പാർട്ടിക്ക് വൻതിരിച്ചടി; പാർട്ടി വിട്ട് ഏഴ് സിറ്റിങ് എംഎൽഎമാർ
നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിന് പിന്നാലെയാണ് രാജി
Update: 2025-01-31 13:25 GMT


ന്യൂ ഡൽഹി : നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആം ആദ്മി പാർട്ടിയിൽ നിന്ന് ഏഴ് സിറ്റിങ് എംഎൽഎമാർ രാജിവച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിന് പിന്നാലെയാണ് രാജി.
ത്രിലോക്പുരിയിൽ നിന്നുള്ള രോഹിത് മെഹ്‌റൗലിയ, കസ്തൂർബാ നഗറിൽ നിന്നുള്ള മദൻലാൽ എന്നിവരും ജനക്പുർ, പാല, ബിജ്വാസൻ, ആദർശ് നഗർ എന്നിവിടങ്ങളിൽ നിന്നുള്ള എംഎൽഎമാരുമാണ് രാജി വെച്ചത്.