പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മന്നിന് നാളെ കല്യാണം; വധു ഗുർപ്രീത് കൗർ

മുൻ സ്റ്റാൻഡപ് കൊമേഡിയനായ മൻ ആറു വർഷം മുമ്പ് വിവാഹമോചിതനായതാണ്

Update: 2022-07-06 11:35 GMT

കോൺഗ്രസ് ഭരണത്തിലായിരുന്ന പഞ്ചാബിൽ അട്ടിമറി വിജയം നേടി മുഖ്യമന്ത്രിയായ ആംആദ്മി പാർട്ടി നേതാവ് ഭഗവത് മന്നിന് നാളെ കല്യാണം. ഗുർപ്രീത് കൗറാണ് 48 കാരനായ മന്നിന്റെ വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുക്കുക. ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി തലവനുമായ അരവിന്ദ് കേജ്‌രിവാൾ ചടങ്ങിനെത്തിയേക്കും. ആപ്പ് വക്താവായ മൽവീന്ദർ സിങ് കാങ്ങാണ് മാധ്യമങ്ങളോട് മന്നിന്റെ വിവാഹ വിവരം പങ്കുവെച്ചത്.

മുൻ സ്റ്റാൻഡപ് കൊമേഡിയനായ മൻ ആറു വർഷം മുമ്പ് വിവാഹമോചിതനായതാണ്. കഴിഞ്ഞ വിവാഹബന്ധത്തിൽ രണ്ടു കുട്ടികളുണ്ട്. മക്കൾ മുൻ ഭാര്യയോടൊപ്പം യു.എസ്സിലാണ് കഴിയുന്നത്. കഴിഞ്ഞ മാർച്ച് 16ന് നടന്ന മന്നിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ അവരെത്തിയിരുന്നു.

Advertising
Advertising


Aam Aadmi Party leader Bhagwat Mann, who is the chief minister of Punjab, will get married tomorrow.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News