ഡൽഹി മദ്യനയ കേസ്; മനീഷ് സിസോദിയയെ സി.ബി.ഐ ഇന്ന് ചോദ്യം ചെയ്യും

ചോദ്യം ചെയ്യലിന് ശേഷം സിസോദിയെ അറസ്റ്റ് ചെയ്തേക്കുമെന്ന് ആശങ്കയിലാണ് ആം ആദ്മി നേതാക്കൾ

Update: 2022-10-17 01:55 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: ഡൽഹി മദ്യനയ കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി.ബി.ഐ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് സി ബി ഐ ആസ്ഥാനത്ത് ഹാജരാകാനാണ് സിസോദിയക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. ചോദ്യം ചെയ്യലിന് ശേഷം സിസോദിയെ അറസ്റ്റ് ചെയ്തേക്കുമെന്ന് ആശങ്കയിലാണ് ആം ആദ്മി നേതാക്കൾ. മദ്യനയ അഴിമതി കേസിൽ മൂന്ന് പ്രതികളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ദിവസം തന്നെയാണ് അറസ്റ്റ് ചെയ്തത്. സിസോദിയയെ ഇതേരീതിയിൽ അറസ്റ്റ്‌ ചെയ്യുമെന്നാണ് ആം ആദ്മിയുടെ ആശങ്ക.

സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസില്‍ ഒന്നാം പ്രതിയാണ് മനീഷ് സിസോദിയ. സിസോദിയയുടെ വീടും ഓഫീസും ബാങ്ക് ലോക്കറും സി.ബി.ഐ പരിശോധിച്ചിരുന്നു. പരിശോധനയിൽ സിബിഐക്ക് ഒന്നും കണ്ടെത്താനായിരുന്നില്ല. ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും സിസോദിയ പ്രതികരിച്ചിട്ടുണ്ട്. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ തോൽവി ഭയന്നാണ് സി.ബി.ഐയെ ഇറക്കിയുള്ള ബി.ജെ.പി നടപടി എന്ന് എ.എ.പി വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. അതേ സമയം ഡൽഹി എ.എ.പി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ രംഗത്ത് എത്തി . കേജ്‍രിവാള്‍ സർക്കാർ അഴിമതി സർക്കാർ ആയെന്നും രാജിവെച്ച് പുറത്ത് പോകണമെന്നും ജെ.പി നദ്ദ ആവശ്യപ്പെട്ടു.

AAP claims Manish Sisodia to be arrested tomorrow, Arvind Kejriwal compares him with Bhagat Singh

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News