പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്നിന്റെ വീട്ടിൽ റെയ്ഡ് നടത്തിയെന്ന് എഎപി
റെയ്ഡുമായി ബന്ധമില്ലെന്നും അന്വേഷണ ഏജൻസികളാണ് റെയ്ഡ് നടത്തുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.


ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്നിന്റെ വീട്ടിൽ തെരഞ്ഞെടുപ്പ് കമ്മീഷനും ഡെൽഹി പൊലീസും റെയ്ഡ് നടത്തിയെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി. കപൂർത്തലയിലെ വീട്ടിലാണ് പരിശോധന. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപിക്കായി പ്രചാരണം നടത്താനാണ് ഭഗവന്ത് മാൻ ഡൽഹിയിലെത്തിയത്.
''ഡൽഹിയിൽ ഭഗവന്ത് മാൻ ജിയുടെ വീട്ടിൽ ഡൽഹി പൊലീസ് റെയ്ഡ് നടത്താൻ എത്തിയിരിക്കുന്നു. ബിജെപിക്കാർ പണവും ഷൂസുമടക്കം നിരവധി സാധനങ്ങൾ പകൽവെളിച്ചത്തിൽ വിതരണം ചെയ്തിട്ടും പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷനും അത് കാണുന്നില്ല. പകരം തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയുടെ വീട്ടിൽ റെയ്ഡ് നടത്താനാണ് അവർ പോയത്''-ഡൽഹി മുഖ്യമന്ത്രി അതിഷി മർലേന എക്‌സിൽ കുറിച്ചു.
दिल्ली पुलिस @BhagwantMann जी के दिल्ली के घर पर रेड करने पहुँच गई है।
— Atishi (@AtishiAAP) January 30, 2025
भाजपा वाले दिन दहाड़े पैसे, जूते, चद्दर बांट रहे हैं- वो नहीं दिखता। बल्कि एक चुने हुए मुख्यमंत्री के निवास पर रेड करने पहुँच जाते हैं।
वाह री भाजपा! दिल्ली वाले 5 तारीख़ को जवाब देंगे!
അതേസമയം റെയ്ഡുമായി ബന്ധമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു. അന്വേഷണ ഏജൻസികളാണ് റെയ്ഡ് നടത്തുന്നത്. അതിന് തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധമില്ല. അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടാറില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
आज दिल्ली पुलिस के साथ चुनाव आयोग की टीम दिल्ली में मेरे घर कपूरथला हाउस रेड करने पहुँची है। दिल्ली के अंदर भाजपा वाले खुले आम पैसे बाँट रहे हैं पर दिल्ली पुलिस और चुनाव आयोग को कुछ नहीं दिख रहा है। इस सब पर कोई कार्यवाही नहीं हो रही।
— Bhagwant Mann (@BhagwantMann) January 30, 2025
एक तरिके से दिल्ली पुलिस और चुनाव आयोग भाजपा…