മമതക്കെതിരെ അധിക്ഷേപ പരാമർശം; ബി.ജെ.പി സ്ഥാനാർത്ഥിക്ക് പ്രചരണ വിലക്കുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
കൽക്കട്ട ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ മാസങ്ങൾക്ക് മുമ്പാണ് സർവീസിൽനിന്നു രാജിവച്ച് ബി.ജെ.പിയിൽ ചേർന്നത്
ന്യൂഡൽഹി: മമത ബാനർജിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിക്ക് പ്രചരണ വിലക്കേർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. കൊൽക്കത്ത ഹൈക്കോടതി മുൻ ജഡ്ജി അഭിജിത് ഗംഗോപാധ്യക്കെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തത്.
കൽക്കട്ട ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ മാസങ്ങൾക്ക് മുമ്പാണ് സർവീസിൽനിന്നു രാജിവച്ച് ബി.ജെ.പിയിൽ ചേർന്നത്. പിന്നാലെ തംലൂക് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയായി അഭിജിത് ഗംഗോപാധ്യയെ പ്രഖ്യാപിക്കുകയും ചെയ്തു.24 മണിക്കൂർ നേരത്തേക്കാണ് തെര. കമ്മീഷൻ പ്രചാരണ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണി മുതൽ 24 മണിക്കൂർ നേരത്തേക്കാണ് വിലക്ക്. മമത ബാനർജിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ബംഗാളിലെ ബിജെപി സ്ഥാനാർഥി
പരാമർശത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.കഴിഞ്ഞ 15 ന് പൊതുചടങ്ങിൽ സംസാരിക്കുന്നതിനിടെയായിരുന്നു അധിക്ഷേപ പരാമർശവുമായി ഗംഗോപാധ്യ മമതക്കെതിരെ രംഗത്തെത്തിയത്. പരാതിക്ക് പിന്നാലെ മെയ് 17ന് കമീഷൻ നേതാവിന് കാരണം കാണിക്കൽ നോട്ടീസയച്ചു. ഗംഗോപാധ്യ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയ കമ്മീഷൻ അദ്ദേഹത്തിന്റെ പരാമർശം വ്യക്തിഹത്യയാണെന്ന് വ്യക്തമാക്കിയിരുന്നു.