ജനുവരി ഒന്നല്ല പുതുവർഷം, ഏപ്രിൽ 14, അതാണ് നമ്മുടെ സംസ്‌കാരം: നടി നമിത

തമിഴ്നാട്ടിലെ ബിജെപി വേദികളില്‍ സജീവമാണ് ഇപ്പോള്‍ നടി

Update: 2023-04-13 11:08 GMT
Editor : abs | By : Web Desk
Advertising

ചെന്നൈ: ഡിസംബർ 31ന് പുതുവർഷം ആഘോഷിക്കുന്നത് രാജ്യത്തിന്റെ സംസ്‌കാരത്തിന് ചേർന്നതല്ലെന്ന് തമിഴ് സിനിമാ താരവും ബിജെപി നേതാവുമായ നമിത. ഏപ്രിൽ 14ലെ തമിഴ് പുതുവർഷമാണ് ആഘോഷിക്കേണ്ടതും അവർ പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് നമിതയുടെ പ്രതികരണം.

'സാധാരണ നമ്മളെല്ലാവരും ഡിസംബർ 31ന് പുറത്തു പോയാണ് പുതു വർഷം ആഘോഷിക്കുന്നത്. അത് നമ്മുടെ സംസ്‌കാരമല്ല. നമ്മൾ അഭിമാനികളായ ഇന്ത്യക്കാരാണ്. എന്താണ് നമ്മുടെ സംസ്‌കാരം? ഏപ്രിൽ 14ന് പുതുവർഷം ആഘോഷിക്കുകയാണ് നമ്മുടെ തമിഴ് സംസ്‌കാരം. സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം ആഘോഷിക്കൂ. രാവിലെ എണീറ്റ് കുളിച്ച് അമ്പലത്തിൽ പോയി ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കണം. രക്ഷിതാക്കളുടെ അനുഗ്രഹത്തോടെ ദിവസം മുഴുവൻ കുടുംബത്തോടൊപ്പം ആസ്വദിക്കൂ. ഡിസംബർ 31 അല്ല നിങ്ങളുടെ പുതുവർഷാഘോഷം. ഏപ്രിൽ 14 ആണ്. എല്ലാവർക്കും സന്തോഷകരമായ പുതുവർഷം നേരുന്നു.' - അവർ പറഞ്ഞു.  



തമിഴ് സിനിമയിലെ മിന്നും താരമായിരുന്ന നമിത ഇപ്പോൾ രാഷ്ട്രീയത്തിലും സജീവമാണ്. 2019ൽ ബിജെപിയിൽ ചേർന്ന ഇവർ പാർട്ടിയുടെ സംസ്ഥാന നിർവാഹക സമിതി അംഗമാണ്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയില്‍ നിന്നാണ് ഇവര്‍ അംഗത്വം സ്വീകരിച്ചിരുന്നത്. 

2002ൽ തെലുങ്ക് ചിത്രമായ സൊന്തയിലൂടെയാണ് നമിത ചലചിത്ര മേഖലയിലെത്തുന്നത്. ഏയ്, വ്യാപാരി, അഴകിയ തമിഴ്മകൻ, ബില്ല തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ബ്ലാക് സ്റ്റാലിയൻ, പുലിമുരുകൻ എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News