ചെറുപ്പക്കാർക്ക് അൻപത് ശതമാനം ഭാരവാഹിത്വം നൽകണമെന്ന നിലപാടിലുറച്ച് എ.ഐ.സി.സി യുവസമിതി

ചെറുപ്പക്കാരുടെ അവകാശങ്ങൾ പിടിച്ചു വാങ്ങാൻ തന്നെയാണ് അമരീന്ദർ സിങ് വാരിങ്ങിന്റെ പുറപ്പാട്

Update: 2022-05-14 02:43 GMT
Editor : rishad | By : Web Desk
Advertising

ജയ്പൂര്‍: ബൂത്ത് തലം മുതൽ എ.ഐ.സി.സി വരെ ചെറുപ്പക്കാർക്ക് അൻപത് ശതമാനം ഭാരവാഹിത്വം നൽകണമെന്ന കാര്യത്തിൽ ഉറച്ചു നിൽക്കുകയാണ് ചിന്തൻ ശിബിരിന്റെ ഭാഗമായി രൂപീകരിച്ച യുവസമിതി. പഞ്ചാബ് പി.സി.സി അധ്യക്ഷൻ കൂടിയായ അമരീന്ദർ സിംഗ് വാരിങ് ആണ് ചെറുപ്പക്കാർക്ക് വേണ്ടി മുന്നിൽ നിന്നു വാദിക്കുന്നത്. ചെറുപ്പക്കാർക്ക് കൂടുതൽ അവസരം നൽകണമെന്ന് അമരീന്ദർ സിംഗ് വാരിങ് മീഡിയവണിനോട്‌ പറഞ്ഞു. 

വോട്ടർമാരിൽ ബഹുഭൂരിപക്ഷവും ചെറുപ്പക്കാരായിട്ട് പോലും ഭാരവാഹിത്വം പരിഗണിക്കുമ്പോൾ വിരലിൽ എണ്ണാവുന്നവരെ മാത്രമാണ് പരിഗണിക്കുന്നത്. ഇത്തവണ ചെറുപ്പക്കാരുടെ അവകാശങ്ങൾ പിടിച്ചു വാങ്ങാൻ തന്നെയാണ് അമരീന്ദർ സിംഗ് വാരിങ്ങിന്റെ പുറപ്പാട്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് നൽകിയ ഭൂരിപക്ഷം ചെറുപ്പക്കാരും തെരഞ്ഞെടുപ്പിൽ തോറ്റത് ഈ മുന്നേറ്റത്തെ പിന്നോട്ടടിക്കാനുള്ള കാരണമല്ലെന്നു അമരീന്ദർ പറയുന്നു.

മുതിർന്ന നേതാക്കൾക്ക് അവരവരുടെ വ്യക്തിപരമായ അഭിപ്രായം ഉണ്ടാകാം. തീരുമാനം ഉണ്ടാകുന്നത് ചിന്തൻ ശിബിരിന് ഒടുവിലായിരിക്കുമെന്നും അദ്ദേഹം പറയുന്നു

ചെറുപ്പക്കാരെ മുൻ നിരയിലേക്ക് എത്തിക്കാനായി നിരവധി മാർഗങ്ങൾ സമിതികൾ മുന്നോട്ട് വയ്ക്കുന്നുണ്ട്. തുടർച്ചയായി അഞ്ച് വർഷം വരെ ഒരേ ഭാരവാഹിത്വം വഹിക്കുന്നവർ വരുംതല മുറക്കാർക്കായി ഒഴിഞ്ഞു കൊടുക്കണമെന്നതും നിർദേശങ്ങളിൽ പ്രധാനപെട്ടതാണ്.ബി വി ശ്രീനിവാസ്,ആൾക്കാലാംബ,റോജി എം ജോൺ എന്നിവരടക്കമുള്ള അംഗങ്ങളുമായി അമരീന്ദർ സിംഗ് വാരിംഗ് നേതൃത്വം നൽകുന്ന യുവസമിതിയാണ് സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തിൽ ചെറുപ്പക്കാർക്ക്‌ വേണ്ടി ശബ്ദമുയർത്തുന്നത്. 

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News