മുസ്‍ലിം പേഴ്സണല്‍ ലോ ബോര്‍ഡ് സെക്രട്ടറി സഫർയാബ് ജീലാനി അന്തരിച്ചു
ബാബരി മസ്ജിദ് ആക്ഷൻ കമ്മിറ്റി കൺവീനറായിരുന്നു
Update: 2023-05-17 09:03 GMT
ഡല്‍ഹി: മുതിർന്ന അഭിഭാഷകനും ഓള്‍ ഇന്ത്യാ മുസ്‍ലിം പേഴ്സണല്‍ ലോ ബോര്‍ഡ് സെക്രട്ടറിയുമായ സഫര്‍യാബ് ജീലാനി (73) അന്തരിച്ചു. ബാബരി മസ്ജിദ് ആക്ഷൻ കമ്മിറ്റി കൺവീനറായിരുന്നു. ഈ കേസിൽ സുപ്രിംകോടതിയില്‍ ഹാജരായിട്ടുണ്ട്.
നേരത്തെ ഉത്തർപ്രദേശ് സര്‍ക്കാറിന്‍റെ അഡീഷണൽ അഡ്വക്കേറ്റ് ജനറലായും പ്രവർത്തിച്ചിട്ടുണ്ട്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സെക്രട്ടറിയായിരുന്നു.
ലഖ്‌നൗവിലെ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. ഏറെനാളായി രോഗബാധിതനായിരുന്നു. ലഖ്‌നൗവിലാണ് ഖബറടക്കം.
Summary- Senior advocate and secretary of the All India Muslim Personal Law Board Zafaryab Jilani died in a hospital in Lucknow.