ഗ്യാന്‍വാപി പള്ളിയിലെ പൂജ തടയുമോ? മസ്ജിദ് കമ്മിറ്റി ഹരജി ഇന്ന് അലഹബാദ് ഹൈക്കോടതിയില്‍
പൂജ തുടരുന്ന തെക്കേ അറയില്‍ ഉൾപ്പെടെ പുരാവസ്തു സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരു ഹരജി ഇന്നലെ വാരാണസി കോടതിയിലെത്തിയിരുന്നു
ലഖ്‌നൗ: ഗ്യാന്‍വാപിയിൽ പൂജ അനുവദിച്ച വാരാണസി ജില്ലാ കോടതി ഉത്തരവിനെതിരായ ഹരജി ഇന്ന് അലഹബാദ് ഹൈക്കോടതി പരിഗണിക്കും. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റിയാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് രോഹിത് രജ്ഞൻ അഗർവാളിന്റെ സിംഗിൾ ബെഞ്ചാണ് ഹരജി പരിഗണിക്കുക.
കഴിഞ്ഞയാഴ്ച ഹരജി പരിഗണിച്ച കോടതി മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം അംഗീകരിച്ചിരുന്നില്ല. ഹരജി പരിഷ്കരിച്ചുനൽകാൻ ആവശ്യപ്പെടുകയായിരുന്നു കോടതി. പൂജ തുടരുന്ന തെക്കേ അറയില്‍ ഉൾപ്പെടെ പുരാവസ്തു വകുപ്പ് സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരു ഹരജി ഇന്നലെ വാരാണസി കോടതിയിലെത്തിയിരുന്നു. ഗ്യാന്‍വാപിയില്‍ ഹരജിക്കാരായ നാല് ഹിന്ദുസ്ത്രീകളിൽ ഒരാളാണു ഹരജി നൽകിയത്.
Summary: The Allahabad High Court to today hear a plea against the Varanasi District Court order allowing puja at Gyanvapi mosque. The mosque committee approached the court demanding a stay of the order