അണ്ണാ സർവകലാശാലയിലെ കൂട്ടബലാത്സംഗം; തമിഴ്‌നാട് സർക്കാരിനോട് റിപ്പോർട്ട് തേടി മദ്രാസ് ഹൈക്കോടതി
ചീഫ് സെക്രട്ടറിയും ഡിജിപിയും ഇന്ന് ഉച്ചയ്ക്ക് ശേഷം മറുപടി നൽകണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം
Update: 2024-12-27 07:38 GMT
ചെന്നൈ: അണ്ണാ സർവകലാശാലയിൽ വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ തമിഴ്‌നാട് സർക്കാറിനോട് റിപ്പോർട്ട് തേടി മദ്രാസ് ഹൈക്കോടതി. ചീഫ് സെക്രട്ടറിയും ഡിജിപിയും ഇന്ന് ഉച്ചയ്ക്ക് ശേഷം മറുപടി നൽകണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. മദ്രാസ് ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് കേസിൽ ഇടപെട്ടത്.
സീനിയർ വിദ്യാർഥിയായ സുഹൃത്തിനൊപ്പം പള്ളിയിൽ പോയി മടങ്ങുന്നതിനിടെയാണ് ക്രൂര ബലാത്സംഗം നടന്നത്.സുഹൃത്തിനെ മർദിച്ചവശനാക്കിയ ശേഷം അജ്ഞാതരായ രണ്ടുപേർ വിദ്യാർഥിനിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. രണ്ടാം വർഷ വിദ്യാർഥിനിയാണ് ബലാത്സംഗത്തിനിരയായത്.