ഭാര്യയുമായി അവിഹിതവും ബ്ലാക്ക്മെയിലും; സഹപ്രവർത്തകന്റെ ഭാര്യയെ ഖുക്രി കൊണ്ട് കുത്തിക്കൊന്ന സൈനികൻ അറസ്റ്റിൽ

പ്രതിയെ സൈനിക പൊലീസിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തതെന്ന് എഎസ്പി പറഞ്ഞു.

Update: 2023-03-19 13:34 GMT
Advertising

ബറേയ്ലി: ഭാര്യയുമായി അവിഹിതം ബന്ധം പുലർത്തിയ സഹപ്രവർത്തകന്റെ ഭാര്യയെ കുത്തിക്കൊന്ന് ജവാൻ. ഉത്തർപ്രദേശിലെ ബറേയ്ലിയിൽ മാർച്ച് 13നാണ് സംഭവം. നിതീഷ് പാണ്ഡെ എന്ന സൈനികനാണ് അറസ്റ്റിലായത്. ബറേയ്ലി സ്വദേശിയായ ജവാൻ മനോജ് സേനാപതിയുടെ ഭാര്യയായ സുദേഷ്നയാണ് കൊല്ലപ്പട്ടത്.

ബറേയ്ലിയിലെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ മാർച്ച് 13ന് മനോജ് സേനാപതിയുടെ ഭാര്യയുടെ കൊലപാതകത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് അന്വേഷണത്തിനിടെ, സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നിതീഷ് പാണ്ഡെ എന്ന ജവാനാണ് കൊലയാളിയെന്ന് പൊലീസിന് വ്യക്തമായത്.

സേനാപതിയുടെ അയൽക്കാരനായ പാണ്ഡെയെ വ്യാഴാഴ്ച സൈനിക പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് എഎസ്പി രാഹുൽ ഭാട്ടി പറഞ്ഞു.

പാണ്ഡെയുടെ ഭാര്യയുമായി സേനാപതി അവിഹിത ബന്ധം പുലർത്തിയിരുന്നു. ഇതിനിടെ സേനാപതി യുവതിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കുകയും അവ വച്ച് പിന്നീട് ബ്ലാക്ക്മെയിൽ ആരംഭിക്കുകയും ചെയ്തു.

ഇത് ചോദിക്കാനായി മാർച്ച് 13ന് പാണ്ഡെ സേനാപതിയുടെ വീട്ടിലെത്തി. ഈ സമയത്ത് ഇയാൾ ഇവിടെയുണ്ടായിരുന്നില്ല. ഭാര്യ സുദേഷ്ന മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സേനാപതിയെ വിളിച്ച് തന്റെ ഭാര്യയുടെ ചിത്രങ്ങളും വീഡിയോകളും ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടാൻ പ്രതി സുദേഷ്‌നയോട് ആവശ്യപ്പെട്ടു.

ഇതിൽ രോഷാകുലയായ സുദേഷ്‌ന പാണ്ഡെയുമായി വഴക്കുണ്ടായി. ഇതിനിടെ പാണ്ഡെ തന്റെ കൈയിലുണ്ടായിരുന്ന ഖുക്രി ഉപയോ​ഗിച്ച് സുദേഷ്നയെ ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു എന്ന് പൊലീസ് അറിയിച്ചു. പരിശീലനം കഴിഞ്ഞ പട്ടാളക്കാരന് ലഭിക്കുന്ന ഒരു തരം വളഞ്ഞ കത്തിയാണ് ഖുക്രി. യൂണിഫോമിന്റെ ഭാഗമായി അതെപ്പോഴും കൂടെയുണ്ടാവും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News