ടിക്കറ്റിനെ ചൊല്ലി തര്‍ക്കം: ടി.ടി.ഇ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സൈനികന് കാൽ നഷ്ടപ്പെട്ടു

ദിബ്രുഗഡ്-ന്യൂഡൽഹി രാജധാനി എക്സ്പ്രസിൽ നിന്ന് തള്ളിയിടുകയായിരുന്നു

Update: 2022-11-18 02:47 GMT
Editor : Lissy P | By : Web Desk
ടിക്കറ്റിനെ ചൊല്ലി തര്‍ക്കം: ടി.ടി.ഇ  ട്രെയിനില്‍ നിന്ന് തള്ളിയിട്ട സൈനികന് കാൽ നഷ്ടപ്പെട്ടു
AddThis Website Tools
Advertising

ലഖ്‌നൗ: ഓടുന്ന ട്രെയിനിൽ നിന്ന് സൈനികനെ ടി.ടി.ഇ തള്ളിയിട്ടതിനെ തുടർന്ന് സൈനികന്റെ കാൽ നഷ്ടപ്പെട്ടു. സൈനികന്റെ നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു. ടിക്കറ്റിനെ ചൊല്ലി ട്രാവലിംഗ് ടിക്കറ്റ് എക്‌സാമിനറായ സുപൻ ബോറും സൈനികനായ സോനുവും തമ്മിൽ തർക്കമുണ്ടായതായി റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് ടി.ടി.ഇ സോനുവിനെ ദിബ്രുഗഡ്-ന്യൂഡൽഹി രാജധാനി എക്സ്പ്രസിൽ നിന്ന് തള്ളിയിടുകയായിരുന്നു.

ഇന്ന് രാവിലെയാണ് സംഭവം. ഉടൻ തന്നെ സോനുവിനെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രെയിനടിയിൽ പെട്ട് അദ്ദേഹത്തിന്റെ കാല് നഷ്ടപ്പെടുകയും ചെയ്തു.

സുപൻ ബോറിനെതിരെ വധശ്രമത്തിന് കേസെടുത്തു. സംഭവത്തിന് ശേഷം ഇയാൾ ഒളിവിലാണ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് നോർത്തേൺ റെയിൽവേയുടെ കീഴിലുള്ള മൊറാദാബാദ് ഡിവിഷനിലെ സീനിയർ ഫിനാൻസ് മാനേജർ സുധീർ സിംഗ് പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

Web Desk

By - Web Desk

contributor

Similar News