പൊലീസ് നേതൃത്വത്തിൽ നടന്ന കുടിയിറക്കൽ​ കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് അസം മനുഷ്യാവകാശ കമീഷൻ

കഴിഞ്ഞ ദിവസം കുടിയിറക്കാന്‍ എത്തിയ പൊലീസ് പ്രദേശവാസികൾക്ക് നേരെ വെടിയുതിർക്കുകയും രണ്ടു പേർ മരിക്കുകയും ചെയ്തിരുന്നു.

Update: 2021-10-01 02:06 GMT
Editor : Suhail | By : Web Desk
Advertising

അസമിൽ പൊലീസി​ന്‍റെ നേതൃത്വത്തിൽ നടന്ന കുടിയിറക്കൽ​ നടപടി കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് അസം മനുഷ്യാവകാശ കമീഷൻ. സംഭവം അന്വേഷിക്കാൻ മൂന്നാഴ്​ചക്കകം പ്രത്യേക കമീഷനെ നിയമിക്കണമെന്നും സംസ്​ഥാന സർക്കാറിനോട്​ കമീഷൻ​ നിർദേശിച്ചു.

പൊലീസ് വെടിവെപ്പിൽ സ്വമേധയാ കേസെടുക്കണമെന്നാവശ്യപ്പെട്ട്​ പ്രതിപക്ഷ നേതാവ്​ ദേവബ്രത ​സൈക്കിയ നൽകിയ പരാതിയിൽ മൊഴി രേഖപ്പെടുത്തിയ ശേഷമാണ്​ പൊലീസ്​ നടപടി മനുഷ്യാവകാശ ലംഘനവും യു.എൻ മാർഗനിർദേശ ലംഘനവുമാണെന്ന്​​ കമീഷൻ നിരീക്ഷിച്ചത്.

സിപജ്ഹർ നഗരത്തിൽ മാത്രം 1000 കുടുംബങ്ങൾക്ക്​​ വീടു നഷ്​ടപ്പെട്ടെന്ന് വ്യക്​തമായതായി കമീഷൻ അറിയിച്ചു​. വിഷയത്തിൽ അന്വേഷണ കമീഷനെ നിയമിക്കണമെന്ന്​ ആഭ്യന്തര മന്ത്രാലയത്തോട്​ കമീഷൻ നിർദേശിച്ചു. ഇതിനായി പ്രിൻസിപ്പൽ സെക്രട്ടറി, ആഭ്യന്തര, രാഷ്​ട്രയകാര്യ ​മന്ത്രാലയം എന്നിവർക്ക്​ കത്തയക്കണമെന്ന്​ രജിസ്​ട്രിക്കും നിർദേശം നൽകിയതായി കമീഷൻ വ്യക്​തമാക്കി.

സംഭവത്തിന്​ ശേഷം സർക്കാർ വാഗ്​ദാനം ചെയ്​ത ഭൂമി കാലതാമസം കൂടാതെ ഇരകൾക്ക്​ നൽകണമെന്ന്​ ആൾ അസം ന്യൂനപക്ഷ വിദ്യാർഥി​ യൂനിയൻ ആവശ്യപ്പെട്ടത്​. കഴിഞ്ഞ മാസം 23ന് ആണ് കുടിയിറക്കാന്‍ എത്തിയ പൊലീസ് പ്രദേശവാസികൾക്ക് നേരെ വെടിയുതിർക്കുകയും രണ്ടു പേർ മരിക്കുകയും ചെയ്തത്.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News