രാഹുൽ ഗാന്ധിക്ക് നേരെ ബിഹാറിൽ ആക്രമണം; കാറിന്റെ ചില്ല് തകർത്തു
ബിഹാറിൽനിന്ന് ബംഗാളിലേക്കുള്ള യാത്രക്കിടെയാണ് ആക്രമണമുണ്ടായത്.
Update: 2024-01-31 08:55 GMT
പട്‌ന: ഭാരത് ജോഡോ ന്യായ് യാത്രക്കിടെ രാഹുൽ ഗാന്ധിക്ക് നേരെ ആക്രമണം. ബിഹാറിൽനിന്ന് ബംഗാളിലേക്കുള്ള യാത്രക്കിടെയാണ് ആക്രമണമുണ്ടായത്. രാഹുൽ ഗാന്ധി സഞ്ചരിച്ച കാറിന്റെ ചില്ല് ആക്രമണത്തിൽ തകർന്നു.
രാഹുലിന് നേരെ കല്ലേറ് നടന്നുവെന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ആരോപിച്ചു. ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.