അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ ചെലവ് 1800 കോടി; 2023ല്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് ട്രസ്റ്റ്

2024 ജനുവരിയിലെ മകരസംക്രാന്തി ഉത്സവത്തോടെ ശ്രീരാമ പ്രതിഷ്ഠ നടത്താനാകുമെന്ന് ട്രസ്റ്റ്

Update: 2022-09-12 12:26 GMT
Advertising

അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ 1800 കോടി രൂപ ചെലവ് വരുമെന്ന് നിർമാണത്തിന്‍റെ ചുമതലയുള്ള ട്രസ്റ്റ്. 2023 ഡിസംബറോടെ ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 2024 ജനുവരിയിലെ മകരസംക്രാന്തി ഉത്സവത്തോടെ ശ്രീരാമ പ്രതിഷ്ഠ നടത്താനാകുമെന്നും ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.

സുപ്രിംകോടതി നിർദേശ പ്രകാരം രൂപീകരിച്ച ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിനാണ് രാമക്ഷേത്ര നിർമാണത്തിന്‍റെ ചുമതല. ക്ഷേത്ര സമുച്ചയത്തിൽ പ്രമുഖ ഹിന്ദു ദാർശനികരുടെ വിഗ്രഹങ്ങൾ സ്ഥാപിക്കും. ട്രസ്റ്റ് നിയമങ്ങളും മാനുവലും അന്തിമമായി അംഗീകരിച്ചു. ഏറെ നാളത്തെ ആലോചനകൾക്കും ബന്ധപ്പെട്ട എല്ലാവരുടെയും നിർദേശങ്ങൾക്കും ശേഷമാണ് ട്രസ്റ്റിന്റെ നിയമങ്ങളും ഉപനിയമങ്ങളും യോഗത്തിൽ അന്തിമമാക്കിയതെന്ന് ചമ്പത്ത് റായ് പറഞ്ഞു.

നിര്‍മാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര, ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യ ഗോപാൽ ദാസ്, ട്രഷറർ ഗോവിന്ദ് ദേവ് ഗിരി തുടങ്ങി 15 ട്രസ്റ്റ് അംഗങ്ങളിൽ 14 പേരും യോഗത്തിൽ പങ്കെടുത്തു. 

Summary- An estimated cost of 1,800 crore will be incurred to build the Ram temple in Ayodhya, officials of the trust responsible for the construction of the structure said

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News