ബലാത്സംഗക്കേസിൽ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കും​; നിയമനിർമാണത്തിനൊരുങ്ങി ബംഗാൾ സർക്കാർ

നിയമസഭ പാസാക്കുന്ന ബിൽ ഗവർണർ അംഗീകരിച്ചില്ലെങ്കിൽ രാജ്ഭവന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി

Update: 2024-09-02 01:34 GMT
Advertising

കൊൽക്കത്ത: ബലാത്സംഗക്കേസിൽ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമാണത്തിനൊരുങ്ങി ബംഗാൾ സർക്കാർ. പ്രത്യേക നിയമസഭാ സമ്മേളനം ഇന്നും നാളെയും ചേരും. രണ്ടുദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനം ആണ് വിളിച്ചിരിക്കുന്നത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ വധശിക്ഷ ഉറപ്പാക്കുന്ന ബില്ല് ഇന്ന് സഭയിൽ അവതരിപ്പിക്കും.

അതിക്രമ കുറ്റങ്ങളിൽ നിയമനടപടി വേഗത്തിലാക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. കൊൽക്കത്ത ആർ.ജി കാർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊലക്ക് പിന്നാലെയാണ് സർക്കാർ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചത്. നിയമസഭ പാസാക്കുന്ന ബിൽ ഗവർണർ അംഗീകരിച്ചില്ലെങ്കിൽ രാജഭവന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തുമെന്നാണ് മുഖ്യമന്ത്രി മമതാ ബാനർജി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം തുടരുകയാണ്. സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ കൊൽക്കത്ത പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് ഇന്ന് മാർച്ച് നടത്തും. സമരം ആരംഭിച്ച 23 ദിവസം പിന്നിട്ടിട്ടും അന്വേഷണത്തിൽ സി.ബി.ഐക്ക് പുതുതായി ഒന്നും കണ്ടെത്താൻ ആകാത്തത് സി.ബി.ഐക്കെതിരെയും പ്രതിഷേധത്തിന് കാരണമാവുകയാണ്. ഇരയ്ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള തൃണമൂൽ കോൺഗ്രസിന്റെയും ബിജെപിയുടെയും പ്രതിഷേധങ്ങളും തുടരുകയാണ്.


Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News