ബംഗാള്‍ ബിജെപിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു; റായ്ഗഞ്ജ് എംഎല്‍എ തൃണമൂലിലേക്ക്

റായ്ഗഞജ് എംപിയും മുൻ കേന്ദ്ര മന്ത്രിയുമായ ദേബശ്രീ ചൗധരിക്കെതിരെ വിമർശനം നടത്തിയതിന് ബിജെപി കൃഷ്ണ കല്യാണിക്ക് കാരണം കാണിക്കൽ നോട്ടീസയച്ചിരുന്നു

Update: 2021-10-02 01:25 GMT
Editor : Roshin | By : Web Desk
Advertising

പശ്ചിമ ബംഗാള്‍ ബിജെപിയിൽ നിന്ന് തൃണമൂൽ കോൺ​ഗ്രസിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് തുടരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് ടിഎംസിയിലേക്ക് ബിജെപി നേതാക്കൾ കൂടുമാറാൻ തുടങ്ങിയത്.

റായ്ഗഞ്ജ് എംഎൽഎ കൃഷ്ണ കല്യാണിയാണ് കഴിഞ്ഞ ദിവസം പാർട്ടി വിട്ടത്. വൈകാതെ അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ ചേരുകയും ചെയ്തു. മെയ് മാസം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം അഞ്ചാമത്തെ ബിജെപി എംഎൽഎയാണ് തൃണമൂലിലേക്ക് ചേക്കേറുന്നത്.

റായ്ഗഞ്ജ് എംപിയും മുൻ കേന്ദ്ര മന്ത്രിയുമായ ദേബശ്രീ ചൗധരിക്കെതിരെ വിമർശനം നടത്തിയതിന് ബിജെപി കൃഷ്ണ കല്യാണിക്ക് കാരണം കാണിക്കൽ നോട്ടീസയച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പാർട്ടി വിട്ടത്. ദേബശ്രീ ചൗധരി തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം പ്രവർത്തിക്കുന്ന അതേ പാർട്ടിയിൽ തുടരാനാകില്ലെന്നും കൃഷ്ണ കല്യാണി വ്യക്തമാക്കി. 

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News